|    Jan 19 Thu, 2017 5:49 am
FLASH NEWS

ചെമ്പ് ഉരുക്കല്‍ നിര്‍മാണ യൂനിറ്റ് നിര്‍ത്തി വയ്ക്കണമെന്നാവശ്യം ശക്തമാവുന്നു

Published : 2nd October 2016 | Posted By: SMR

മാള: ജനവാസ കേന്ദ്രത്തിലെ ചെമ്പ് ഉരുക്കല്‍ നിര്‍മാണ യൂനിറ്റ് നിറുത്തി വെക്കണമെന്നാവശ്യം ശക്തമാകുന്നു. പൊയ്യ പുത്തന്‍വേലിക്കര പഞ്ചായത്തുകളുടെ അതിര്‍ത്തി കേന്ദ്രമായ കൈതച്ചിറയിലാണ് സ്വകാര്യവ്യക്തി ചെമ്പുരുക്കി വിവിധ ഉല്‍പന്നങ്ങള്‍ നിര്‍മിച്ചെടുക്കുന്നത്. ഇത്തരം ശാലകള്‍ ജനവാസ കേന്ദ്രത്തില്‍ പാടില്ലന്ന് നിയമമുണ്ടെങ്കിലും ബന്ധപ്പെട്ട അധികൃതര്‍ ഉടമയെ സഹായിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
നിരവധി വീടുകള്‍ക്ക് സമീപമാണ് യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്. 2011ലാണ് ഈ കേന്ദ്രം തുടങ്ങിയത്. തുടക്കത്തില്‍ ഭാഗികമായി മാത്രമാണ് നിര്‍മാണമെങ്കില്‍ഇപ്പേ ാള്‍ വര്‍ധിച്ചതോതിലാണ് നിര്‍മാണം. മോട്ടോര്‍ പമ്പ് സെറ്റ്, വൈദ്യുതി എര്‍ത്ത് കമ്പി എന്നിവകളാണ് കൂടുതലായി നിര്‍മിച്ചെടുക്കുന്നത്. നിര്‍മാണ സമയത്ത് രൂക്ഷമായ ഗന്ധം പരിസരപ്രദേശങ്ങളില്‍ ഉള്ളതായി തദ്ദേശവാസികള്‍ പറയുന്നു.
വര്‍ധിച്ചതോതില്‍ കെമിക്കല്‍ വസ്തുക്കള്‍ ഉപയോഗിക്കുന്നതിനാലാണിത്. ഈ ഗന്ധം കുട്ടികളില്‍ വിവിധ രോഗങ്ങള്‍ പടരുന്നതിന് കാരണമായിത്തീരുമെന്ന് ആശങ്കയുണ്ട്.
യൂനിറ്റ് പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ നാട്ടുകാര്‍ നിരവധി തവണ ആവശ്യപെട്ടിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചില്ലന്ന് പരാതിയുണ്ട്. അതേ സമയം മാള  പൊയ്യ പഞ്ചായത്തതിര്‍ത്തിയി ല്‍ ഇത്തരം യൂനിറ്റ് പ്രവര്‍ത്തനം തുടങ്ങാന്‍ നീക്കം നടന്നിരുന്നു. പരിസരവാസികളുടെ ശക്തമായ എതിര്‍പ്പ് മൂലം പഞ്ചായത്ത് അനുമതി നല്‍കാതെ മാറ്റി വയ്ക്കുകയാണ് ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക