|    Oct 17 Wed, 2018 6:14 am
FLASH NEWS

ചെമ്പ്ര സംഘര്‍ഷം: നിരപരാധികളെ അറസ്റ്റുചെയ്ത് ജയിലിലടച്ചത് മനുഷ്യത്വ രഹിതം-യൂത്ത് ലീഗ്

Published : 21st September 2017 | Posted By: fsq

 

താനൂര്‍: ചെമ്പ്ര സംഘര്‍ഷത്തെ തുടര്‍ന്ന് വഴിയാത്രക്കാരായ നിരപരാധികളെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചത് മനുഷ്യത്വ രഹിതമാണെന്ന് മുസ്്‌ലിം യൂത്ത് ലീഗ് താനൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. പോലിസിനെ ആക്രമിച്ച യഥാര്‍ഥ പ്രതികള്‍ക്ക് പകരം കണ്ണില്‍ കണ്ടവരെ അറസ്റ്റ് ചെയ്യുന്ന രീതി പ്രതിഷേധാര്‍ഹമാണ്. ചെറിയമുണ്ടം ഇരിങ്ങാവൂരിലെ യാത്രക്കാരായ യുവാക്കാളാണ് ഇത്തരത്തില്‍ ജെയിലിലുള്ളത്. ഇവര്‍ക്കെതിരേ ചുമത്തിയ കള്ളക്കേസ് പിന്‍വലിക്കണമെന്നും സിപിഎമ്മിന്റെ ചട്ടുകമായി പോലിസ് മാറരുതെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. റഷീദ് മോര്യ അധ്യക്ഷത വഹിച്ചു. ഉമറലി തങ്ങള്‍, വികെഎ ജലീല്‍, ടി എ റഹീം, കെ ഫൈസല്‍, എന്‍ ജാബിര്‍, ടി നിയാസ്, കെ പി നിഹ്മത്തുള്ള, കെ വി ഖാലിദ്, കെ മുഹമ്മദ് ഉബൈസ്, ജാഫര്‍ ആല്‍ബസാര്‍, എ എം യൂസഫ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss