|    Feb 26 Sun, 2017 11:39 am
FLASH NEWS

ചെമ്പ്ര എസ്റ്റേറ്റ് സമരം ശക്തമാക്കുന്നു; സഹായസമിതി രൂപീകരിച്ചു

Published : 9th November 2016 | Posted By: SMR

കല്‍പ്പറ്റ: ചെമ്പ്ര എസ്റ്റേറ്റ് അടച്ചുപൂട്ടലിനെതിരേ തൊഴിലാളികള്‍ ആരംഭിച്ച സത്യഗ്രഹസമരം പത്തുദിവസം പിന്നിട്ടു. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തൊഴിലാളികളെയും കുടുംബത്തെയും സഹായിക്കുന്നതിനായി സമരസഹായസമിതി രൂപീകരിച്ചു. തൊഴിലാളികള്‍ക്ക് തൊഴിലും നീതിയും നിഷേധിക്കുന്ന മാനേജ്‌മെന്റ് നിലപാട് തിരുത്താന്‍ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. കഴിഞ്ഞദിവസം കോഴിക്കോട് ജോയിന്റ് ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ച മാനേജ്‌മെന്റിന്റെ പിടിവാശിയെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സമരസഹായസമിതി രൂപീകരിച്ചത്. രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍, ജനപ്രതിനിധികള്‍, വിവിധ മേഖലകളിലെ തൊഴിലാളി സംഘടനാ പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. സഹായസമിതിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും നടത്തി. മേപ്പാടിയില്‍ ചേര്‍ന്ന സഹായസമിതി രൂപീകരണയോഗം സിഐടിയു ജില്ലാ സെക്രട്ടറി കെ വി മോഹനന്‍ ഉദ്ഘാടനം ചെയ്തു. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദ് അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി ഗഗാറിന്‍, വി വി ബേബി, പി വി സഹദേവന്‍,  കെ വിനോദ്, കെ ടി ബാലകൃഷ്ണന്‍, പി കെ അനില്‍കുമാര്‍, വേണു,  കെ ജി സുനില്‍, പി കെ മുരളി, പി കെ അച്ചുതന്‍, എന്‍ ഒ ദേവസ്യ, പി പി കുഞ്ഞുമുഹമ്മദ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day