|    Jan 19 Thu, 2017 10:08 am

ചെമ്പിലോട് പാര്‍ട്ടി ഓഫിസുകള്‍ക്ക് നേരെ ആക്രമണം

Published : 14th July 2016 | Posted By: SMR

കണ്ണൂര്‍: ചെമ്പിലോട് മേഖലയില്‍ ബിജെപി, കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ അക്രമം. ഇന്നലെ പുലര്‍ച്ചെയാണ് തലവിലെ ബിജെപി നിയന്ത്രണത്തിലുള്ള സുരേന്ദ്രന്‍ സ്മാരക മന്ദിരത്തിനും വിവേകാനന്ദവായനശാലയ്ക്കും ചെമ്പിലോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ കോണ്‍ഗ്രസ് ഭവനും നേരെ അക്രമം നടന്നത്.
ബിജെപി ചെമ്പിലോട് പഞ്ചായത്ത് കമ്മിറ്റി കാര്യാലയമായി പ്രവര്‍ത്തിക്കുന്ന സുരേന്ദ്രന്‍ സ്മാരക മന്ദിരത്തിന് കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയിട്ടുണ്ട്. ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു. വായനശാലയിലെ ഫര്‍ണിച്ചറുകള്‍, കസേര എന്നിവയും താഴത്തെ നിലയുടെ വാതിലും തകര്‍ത്തിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ക്രമസമധാനനില പൂര്‍ണമായും തകര്‍ന്നതിന്റെ ഒടുവിലത്തെ തെളിവാണ് അക്രമമെന്ന് ബിജെപി ധര്‍മടം മണ്ഡലം പ്രസിഡന്റ് കെ പി ഹരീഷ് ബാബു ആരോപിച്ചു. ചക്കരക്കല്‍ പോലിസില്‍ പരാതി നല്‍കി. എസ്‌ഐ ബിജുവും സംഘവും സ്ഥലം സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് ഭവന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു. കൊടിമരവും പിഴുതുമാറ്റിയ നിലയിലാണ്.
സാമൂഹിക വിരുദ്ധരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്ത പോലിസിന്റെ നടപടികളാണ് അക്രമങ്ങള്‍ക്ക് വളമാവുന്നതെന്നും അതാണ് മേഖലയില്‍ അക്രമം വ്യാപിക്കാന്‍ കാരണമാവുന്നതെന്നും ഡിസിസി ജനറല്‍ സെക്രട്ടറി എം കെ മോഹനന്‍ പ്രസ്താവനയില്‍ ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക