|    Dec 14 Thu, 2017 6:46 pm
FLASH NEWS

ചെമ്പിരിക്ക ഖാസിയുടെ മരണം; സത്യാവസ്ഥ പുറത്തുകൊണ്ടു വരണം : സമസ്ത

Published : 27th October 2017 | Posted By: fsq

 

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റ്ും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന ചെമ്പരിക്ക സി എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദഗ്ധ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ജില്ലാ ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഖാസി ത്വാഖ അഹ്മദ് മൗലവി, യു എം അബ്ദുര്‍ റഹ്മാന്‍ മൗലവി, എം എ ഖാസിം മുസ്്‌ല്യാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.  ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ അന്വേഷണ ഏജന്‍സികള്‍ തുടക്കം മുതല്‍ ശ്രമം നടത്തിയിരുന്നു എന്ന ആരോപണം ശരിവെക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ പുതിയ വെളിപ്പെടുത്തല്‍. പൊതു സമൂഹത്തിന്റെ ബോധ്യം ബലപ്പെടുത്തുന്ന രീതിയിലാണ് പുതിയ വെളിപ്പെടുത്തലുകളെന്നത് ഏറെ ആശ്വാസകരമാണെന്നും നേതാക്കള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക