|    Sep 23 Sun, 2018 4:07 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ചെമ്പഴന്തി എസ്എന്‍ കോളജിന് ഓവറോള്‍ ചാംപ്യന്‍ഷിപ്പ്

Published : 13th September 2018 | Posted By: kasim kzm

തിരുവനന്തപുരം: കാര്യവട്ടം എല്‍എന്‍സിപി കോളജില്‍ നടന്ന കേരള സര്‍വകലാശാലാ ഇന്റര്‍ കോളജ് അക്വാറ്റിക് മല്‍സരത്തില്‍ ചെമ്പഴന്തി എസ്എന്‍ കോളജിന് ഓവറോള്‍ ചാംപ്യന്‍ഷിപ്പ് ലഭിച്ചു. പുരുഷ വിഭാഗത്തില്‍ 89 പോയിന്റും വനിതാ വിഭാഗത്തില്‍ 135 പോയിന്റും നേടിയാണ് ചെമ്പഴന്തി എസ്എന്‍ ചാംപ്യന്‍മാരായത്.
പുരുഷവിഭാഗത്തില്‍ ചാംപ്യന്‍ഷിപ്പിലെ നാലു മീറ്റ് റെക്കോഡുകള്‍ നേടിയ ചെമ്പഴന്തി കോളജിലെ എം വാസുറാം മേളയിലെ താരമായി. 100 മീറ്റര്‍ ഫ്രീ സ്റ്റെല്‍ (സമയം 55.39 സെക്കന്‍ഡ്), 200 മീറ്റര്‍ ഫ്രീ സ്റ്റെല്‍ (2;03.26), 50 മീറ്റര്‍ ബട്ടര്‍ഫ്ളൈ (26.28- സെക്കന്‍ഡ്), 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ (1:00.25) എന്നീ വിഭാഗങ്ങളിലാണ് ചാംപ്യന്‍ഷിപ്പിലെ റെക്കോഡ് കരസ്ഥമാക്കിയത്. ചെമ്പഴന്തി എസ്എന്‍ കോളജിലെ അക്ഷയ് ആര്‍ജെയും 400 മീറ്റര്‍ ഇന്റിവിജ്വല്‍ മെഡ്ലെയില്‍ റെക്കോഡ് തിരുത്തി (5:10.60- സെക്കന്‍ഡ്). കേരള യൂനിവേഴ്സിറ്റി റഷ്യന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ സുനീഷ് എസ് മൂന്നു റെക്കോഡുകള്‍ കരസ്ഥമാക്കി.
50 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്ക്, 100 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്ക്, 200 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്ക് എന്നീ ഇനങ്ങളിലാണ് റെക്കോഡ് നേടിയത്.
വനിതാ വിഭാഗത്തില്‍ ചെമ്പഴന്തി എസ്എന്‍ കോളജിലെ വിജയികള്‍ക്ക് കേരള സര്‍വകലാശാലാ കായിക വിഭാഗം ഡയറക്ടര്‍ ഡോ. ജയരാജന്‍ ഡേവിഡ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുന്‍ സെനറ്റ് മെംബര്‍ ഡോ. വി കെ മധു, ഡോ. ജോര്‍ജ് തോമസ് പങ്കെടുത്തു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss