|    Jan 18 Wed, 2017 3:48 pm
FLASH NEWS

ചെമ്പന്‍മുടി പാറമട: സത്യഗ്രഹം മൂന്നാം ദിവസത്തിലേക്ക്

Published : 13th July 2016 | Posted By: SMR

അത്തിക്കയം: ചെമ്പന്‍മുടിമലയിലെ പാറമടയ്ക്ക് ലൈസന്‍സ് അനുവദിച്ച പഞ്ചായത്ത് തീരുമാനത്തിനെതിരെ നാട്ടുകാര്‍ പഞ്ചായത്ത് ഓഫിസ് പടിക്കല്‍ ആരംഭിച്ച റിലേ സത്യഗ്രഹം ഇന്ന് മൂന്നാം ദിവസത്തിലേക്ക്. ഒരു നാടിനെ ആപത്തിലേക്ക് തള്ളിവിട്ടുകൊണ്ടുള്ള തീരുമാനം പിന്‍വലിക്കുന്നതു വരെ ശക്തമായ സമരവുമായി മുന്നോട്ടു പോവുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.
ഇന്നലെ നടന്ന സത്യഗ്രഹം സമരസമിതി നേതാവ് ജോബി കരോട്ടുപാറ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം ഷാജി പതാലില്‍, ഷാജി ഈറയ്ക്കല്‍, പ്രിന്‍സ് ജോസ്, സുരേഷ് മുളയ്ക്കല്‍, പുഷ്പാംഗദന്‍, ജിജോ പുളിക്കിയില്‍, തങ്കച്ചന്‍ ഒഴോക്കോട്ടയില്‍, സാബു പുത്തന്‍പറമ്പില്‍, സോമരാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനങ്ങള്‍ തിരഞ്ഞെടുത്ത പഞ്ചായത്ത് ഭരണസമിതിയുടെ ചെയ്തികളെ ആളുകള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന പാറമട വിഷയത്തില്‍ അനുകൂല നിലപാടെടുത്തത് നാട്ടുകാരില്‍ പരക്കെ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ടെന്നും സമരസമിതി വിലയിരുത്തി.
കോടതിയെ ജനകീയ പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്താനായി പ്രത്യേക ഗ്രാമസഭ വിളിച്ചു ചേര്‍ക്കാന്‍ പഞ്ചായത്ത് ഭരണസമിതിയില്‍ സമ്മര്‍ദം ചെലുത്താനുള്ള ശ്രമവും സമരസമിതിയുടെ ഭാഗത്തുനിന്നുണ്ടാവും. ഭരണസമിതി ജനപക്ഷത്തെങ്കില്‍ പ്രത്യേക ഗ്രാമസഭ വിളിച്ചു ചേര്‍ത്ത് റിപോര്‍ട്ട് അഭിഭാഷകന്‍ മുഖേനെ കോടതിയില്‍ ബോധിപ്പിക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക