|    Nov 21 Tue, 2017 1:22 pm
FLASH NEWS

ചെമ്പന്‍മുടി പാറമട വിഷയം : സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു

Published : 12th August 2017 | Posted By: fsq

 

റാന്നി: ചെമ്പന്‍മുടിയിലെ പാറമട വിഷയവുമായി ബന്ധപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ നാറാണംമൂഴി ഗ്രാമപ്പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. മാര്‍ക്കറ്റ് ദിവസമായിട്ടും പഞ്ചായത്ത് കേന്ദ്രമായ അത്തിക്കയം ഉള്‍പ്പെടെയുള്ള ടൗണുകളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്‌കൂള്‍ വാഹനങ്ങളെ ഒഴിവാക്കിയിരുന്നുവെങ്കിലും സ്വകാര്യ, കെഎസ്ആര്‍ടിസി ബസ്സുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ഓടിയില്ല. എന്നാല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ പ്രകടനമോ യോഗമോ നടന്നില്ല.  കഴിഞ്ഞദിവസം പഞ്ചായത്ത് ഓഫിസിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ടാലറിയാവുന്ന 12 സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരേ പെരുനാട്  പോലിസ് കേസെടുത്തിട്ടുണ്ട്.  പഞ്ചായത്ത് ഓഫിസിലെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയതിനും സെക്രട്ടറിയുടെ മൊഴിപ്രകാരവും പോലിസിനെ ആക്രമിച്ചതിനും വെവേറെ കേസുകള്‍ എടുത്തിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. അതേസമയം സമരത്തിനിടയില്‍ വ്യാഴാഴ്ച പോലിസ് അതിക്രമത്തില്‍ പരിക്കേറ്റ നാലുവയസ്സുകാരന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രവര്‍ത്തകര്‍ ചികില്‍സയില്‍ കഴിയുന്ന ആശുപത്രിയിലും പരിസരത്തും മഫ്തിയില്‍ പോലിസിനെ നിയോഗിച്ചിട്ടുള്ളതായി സമരസമിതി ആരോപിച്ചു. പരിക്കേറ്റ പ്രവര്‍ത്തകരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക