|    Jan 18 Wed, 2017 7:44 pm
FLASH NEWS

ചെമ്പന്‍മുടി പാറമട: പ്രതിഷേധം ശക്തിപ്പെടുത്താന്‍ സമരസമിതി

Published : 19th August 2016 | Posted By: SMR

റാന്നി: ചെമ്പന്‍മുടിമലയിലെ പാറമടയുടെ പ്രവര്‍ത്തനാനുമതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമരസമിതി പ്രതിഷേധം ശക്തിപ്പെടുത്തും. സമരത്തിന് പലഭാഗങ്ങളില്‍ നിന്ന് പിന്തുണയേറിയ സാഹചര്യത്തിലാണ് സമരമുറ മാറ്റുന്നത്. ഇതിന്റെ ചര്‍ച്ചകള്‍ക്കായി ചെമ്പന്‍മുടി സംരക്ഷണ സമിതി അടുത്തദിവസം യോഗം ചേരും. ഒന്നരമാസത്തിലധികമായി നാറാണംമൂഴി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സമരസമിതിയുടെ റിലേ സത്യഗ്രഹം നടക്കുന്നുണ്ട്.
സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നിരവധിപേരാണ് ദിനംപ്രതി പ്രതിഷേധത്തില്‍ പങ്കാളിയാവുന്നത്. സൈര്യമായി ജീവിക്കുന്നതിന് പ്രദേശവാസികള്‍ നടത്തുന്ന സമരങ്ങളെ പഞ്ചായത്ത് ഭരണസമിതി ഗൗരവമായെടുക്കുന്നില്ലെന്നാണ് സമരസമിതിയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ശക്തമായ പ്രതിഷേധത്തിന് രൂപം നല്‍കാന്‍ നേതാക്കള്‍ ആലോചിക്കുന്നത്.
ആദ്യഘട്ടത്തില്‍ സജീവമായിരുന്ന പ്രാദേശിക സിപിഎം നേതാക്കളോട് സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന നിര്‍ദേശം ജില്ലാകമ്മിറ്റി നല്‍കിയിരുന്നു. എന്നാല്‍, സമരത്തില്‍ സിപിഎം നേതാക്കളുടെ സജീവ സാന്നിധ്യമുണ്ടെന്നാണ് സമരസമിതി നിലപാട്. കഴിഞ്ഞദിവസം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചിനിടെ ചെമ്പന്‍മുടിയിലെ സമരത്തില്‍ പങ്കെടുക്കാനെത്തുമെന്ന് കുട്ടനാട് സംരക്ഷണസമിതി ഡയറക്ടര്‍ ഫാ.തോമസ് പീലിയാനിക്കലും പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠനും വ്യക്തമാക്കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക