|    Nov 16 Fri, 2018 6:57 am
FLASH NEWS

ചെമ്പന്‍മുടി പാറമടയിലേക്കെത്തിയ ടിപ്പറുകള്‍ നാട്ടുകാര്‍ തടഞ്ഞു; കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നിരവധിപേര്‍ അറസ്റ്റില്‍

Published : 30th August 2016 | Posted By: SMR

റാന്നി: നാറാണംമൂഴി പഞ്ചായത്തിലെ ചെമ്പന്‍മുടിമലയിലുള്ള മണിമലേത്തപാറമടയ്‌ക്കെതിരേ സമരംചെയ്ത കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നിരവധിപേരെ അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ പാറമടയിലേക്ക് ലോഡ് കയറ്റാനായെത്തിയ ടിപ്പറുകള്‍ സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് വെച്ചൂച്ചിറ പോലിസെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ 5.30ഓടെയാണ് നാല് ടിപ്പറുകളിലും ഒരു
ടെമ്പോവാനിലുമായി പാറമടയില്‍ നിന്നും ലോഡുകള്‍ പുറത്തേക്കുകൊണ്ടുപോകാന്‍ ശ്രമിച്ചത്. റാന്നി തഹസീല്‍ദാരുടെ സാന്നിധ്യത്തിലാണ്കല്ലുകള്‍ നിറച്ച വാഹനങ്ങള്‍ മടയില്‍ നിന്നു പുറത്തേക്കുപോയതെന്നു പറയുന്നു.നാറാണംമൂഴി ഗ്രാമപഞ്ചായത്ത് നല്‍കിയ അനുമതിയുടെ പിന്‍ബലത്തില്‍കല്ലുപൊട്ടിച്ചു നീക്കുന്നതിനു മുന്നോടിയായി തഹസീല്‍ദാരുടെയുംബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ലോഡ് വാഹനങ്ങളുടെ തൂക്കംപരിശോധിക്കാനെന്ന വ്യാജേനയാണ് പുറത്തേക്കു കൊണ്ടുപോലാന്‍ശ്രമിച്ചതെന്നു പറയുന്നു.
പുലര്‍ച്ചെ അഞ്ചോടെ ടെമ്പോവാനില്‍ കല്ലുകള്‍ പുറത്തേക്ക് കൊണ്ടുപോയതായിസമരക്കാര്‍ പറയുന്നു. പിന്നാലെ എത്തിയ നാല് ടിപ്പര്‍ ലോറികളില്‍മൂന്നെണ്ണമാണ് തടഞ്ഞത്.
ഇതോടെ പ്രശ്‌നത്തില്‍ ഇടപെട്ട പോലിസ് സംഘംസമരക്കാരായ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ അറസ്റ്റുചെയ്ത്‌വാഹനങ്ങളില്‍ കയറ്റി. സംഭവം അറിഞ്ഞ് നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തു പ്രദേശങ്ങളില്‍ നിന്നായി 300ലേറെ ആളുകള്‍ പോലീസ് സ്‌റ്റേഷനിലെത്തി. ഇതോടെ സ്‌റ്റേഷന്‍പരിസരത്തെ നാട്ടുകാര്‍ ഉപരോധവും തുടങ്ങി. എന്നാല്‍ സ്‌റ്റേഷനിലെത്തിച്ച തങ്ങളെ പുറത്തേക്കു വിടാന്‍ പോലിസ് തയാറായില്ലെന്നും കുട്ടികളെ അമ്മമാരുടെ സമീപത്തേക്കു പോലും വിടാന്‍ പോലിസ് തയ്യാറായില്ലെന്നും  പറയുന്നു. പുലര്‍ച്ചെ സ്റ്റേഷനിലെത്തിച്ചവര്‍ക്ക് കുടിവെള്ളം പോലും നിഷേധിച്ചു.
ഇതിനിടയില്‍ സ്ഥലത്തെത്തിയ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രഫ.തോമസ്അലക്‌സ്, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ഷൈന്‍ ജികുറുപ്പ്,പരിസ്ഥിതി സംഘടനാ നേതാവ് കലഞ്ഞൂര്‍ സന്തോഷ് എന്നിവര്‍ ഡിവൈഎസ്പിചന്ദ്രശേഖര പിള്ളയുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നത്തിനുപരിഹാരമായില്ല.
പാറമടയ്ക്ക് പഞ്ചായത്തിന്റെയും കോടതിയുടെയുംഅനുമതി ഉണ്ടെന്നും അനുവദനീയമായ തോതില്‍ പാറ പുറത്തേക്കുകൊണ്ടുപോവുന്നതിനു തടസമില്ലെന്നുമാണ് പോലിസ് സ്വീകരിച്ചനിലപാട്. നാട്ടുകാരുടെ പ്രതിരോധം ശക്തമായപ്പോള്‍ സമരക്കാരെ അറസ്റ്റ് ചെയ്യേണ്ടിവന്നതായും പോലിസ് അറിയിച്ചു. പോലിസിന്റെ കടുംപിടുത്തത്തിനെതിരെ വിവിധ രാഷ്ട്രീയ നേതാക്കളുടെനേതൃത്വത്തില്‍ പോലിസ് സ്‌റ്റേഷന്‍ ഉപരോധം തുടങ്ങി. റാന്നി തഹസീല്‍ദാര്‍പാറമടയിലും പോലിസ് സ്‌റ്റേഷനിലുമെത്തിയെങ്കിലും അദ്ദേഹവുമായി ചര്‍ച്ച ചെയ്യാന്‍ നാട്ടുകാര്‍ തയാറായില്ല.
ജില്ലാ കലക്ടറോ ആര്‍ഡിഒയോ സ്ഥലത്തെത്തണമെന്നാവശ്യത്തില്‍ സമരക്കാര്‍ ഉറച്ചുനിന്നു. റാന്നി താലൂക്ക് ഓഫിസിലെത്തിയ തിരുവല്ല ആര്‍ഡിഒ ജെ ഷീലാദേവിയുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നം താല്‍ക്കാലികമായി ഒത്തുതീര്‍ന്നത്. തുടര്‍ന്ന് സമരക്കാര്‍ വെച്ചൂച്ചിറ സ്റ്റേഷനില്‍ നിന്നു പിന്‍വാങ്ങി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss