|    Feb 23 Thu, 2017 1:16 am
FLASH NEWS

ചെമ്പന്‍മുടി: തീരുമാനം ചര്‍ച്ചയിലൂടെ- ജില്ലാ കലക്ടര്‍

Published : 26th October 2016 | Posted By: SMR

റാന്നി: ചെമ്പന്‍മുടി ക്വാറിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ തീരുമാനമെടുക്കുമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു. ചെമ്പന്‍മുടി പാറമട സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കലക്ടര്‍. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 503 ലോഡ് പാറ നീക്കം ചെയ്യാന്‍ ക്വാറി ഉടമയ്ക്ക് അനുമതിയുണ്ട്. നിലവില്‍ മുന്നൂറ്റി അന്‍പതിലധികം ലോഡ് നീക്കം ചെയ്തിട്ടുണ്ട്. സമരസമിതിയുമായും പാറമടയുമായി ബന്ധപ്പെട്ട മറ്റുള്ളവരുമായും ഉടന്‍ ചര്‍ച്ച നടത്തുമെന്നും കലക്ടര്‍ അറിയിച്ചു. ക്വാറിക്ക് സമീപം താമസിക്കുന്ന ആദിവാസികളുടെ വീടുകള്‍ ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു. സമരസമിതിയുടെയും പാറമടയെ അനുകൂലിക്കുന്നവരുടെയും വാദങ്ങള്‍ കലക്ടര്‍ കേട്ടു. നേരത്തെ കലക്ടറേറ്റില്‍ നടന്ന ചര്‍ച്ചയില്‍ പാറമട സന്ദര്‍ശിക്കാമെന്ന് ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദര്‍ശനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക