|    Oct 18 Wed, 2017 2:11 am
FLASH NEWS

ചെമ്പന്‍മുടിയില്‍ ലോറി തടഞ്ഞ സംഭവം: കേസെടുക്കില്ലെന്ന് പോലിസ് നല്‍കിയ ഉറപ്പ് ലംഘിച്ചു

Published : 1st September 2016 | Posted By: SMR

റാന്നി: ചെമ്പന്‍മുടിമലയിലെ പാറമടയില്‍ നിന്നു കല്ലുലോഡുമായി പോയ ലോറികള്‍ തടഞ്ഞ സംഭവത്തില്‍ കേസെടുക്കില്ലെന്ന് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ നല്‍കിയ ഉറപ്പ് പോലിസ് ലംഘിച്ചു. സമരത്തിനെത്തിയ ആളുകളെ കേസില്‍ ഉള്‍പ്പെടുത്തിയ കാര്യം ജില്ലാ കലക്ടറുടെയും ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍ പെടുത്തുമെന്ന് തിരുവല്ല ആര്‍ഡിഒ ജെ ഷീലാദേവി.
തിങ്കളാഴ്ച പുലര്‍ച്ചെ ചെമ്പന്‍മുടിമലയില്‍ മണിമലേത്ത് പാറമടയില്‍ നിന്നുള്ള കല്ലുലോഡ് തടഞ്ഞതിനാണ് സ്ത്രീകളടക്കമുള്ള നാട്ടുകാരെ പോലിസ് കേസില്‍പെടുത്തിയിരിക്കുന്നത്.  എന്നാല്‍ കല്ലുപൊട്ടിക്കാനോ, കൊണ്ടുപോകാനോ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന സമരസമിതി ജില്ലാ കലക്ടറോ, ആര്‍ഡിഒയോ സ്ഥലത്തെത്താതെ വെച്ചൂച്ചിറ പോലിസ് സ്‌റ്റേഷനില്‍ നിന്നും പിരിഞ്ഞു പോവില്ലെന്ന നിലപാടിലായിരുന്നു.
ഇതേത്തുടര്‍ന്നാണ് ആര്‍ഡിഒ ജെ ഷീലാദേവി റാന്നി താലൂക്ക് ഓഫിസിലെത്തി സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തിയത്.
നാട്ടുകാരുടെ ആവശ്യം ജില്ലാ കലക്ടറെ അറിയിക്കുമെന്നും അതുവരെ പാറ പൊട്ടിക്കല്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്കുമെന്നും ഉറപ്പു നല്‍കുകയായിരുന്നു. ഇതോടൊപ്പം അന്നത്തെ സംഭവത്തില്‍ കേസെടുക്കില്ലെന്ന് ആര്‍ഡിഒയ്ക്കും സമരസമിതിക്കും പോലിസിന്റെ ഉറപ്പു ലഭിച്ചിലുന്നു.
എന്നാല്‍ പാറമടയില്‍ കല്ലുപൊട്ടിക്കാനുള്ള  ശ്രമങ്ങള്‍ നടത്തുന്നതായും ആര്‍ഡിഒയുടെ വാക്ക് വിശ്വസിച്ച് സംയമനം പാലിക്കുകയാണെന്നുമാണ് സമരസമിതി നേതാക്കള്‍ പറയുന്നത്. നാട്ടുകാരായ 30 പേര്‍ക്കെതിരേ വീണ്ടും കേസെടുക്കാനുണ്ടായ സാഹചര്യം അന്വേഷിക്കുമെന്ന് ആര്‍ഡിഒ പറഞ്ഞു. സമരസമിതി നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരേയാണ് കേസ്. വാഹനം തടഞ്ഞതാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക