|    Oct 21 Sat, 2017 6:35 am
FLASH NEWS
Home   >  Sports  >  Football  >  

ചെമ്പടയ്ക്ക് രക്ഷയില്ല; സീസണില്‍ നാലാം സമനില

Published : 2nd October 2017 | Posted By: ev sports

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് വീണ്ടും സമനിലക്കുരുക്ക്. ന്യൂകാസ്റ്റില്‍ യുനൈറ്റഡ് 1-1 എന്ന നിലയിലാണ് ചെമ്പടയെ തളച്ചിട്ടത്. രണ്ട് ഗോളുകളും പിറന്ന ഒന്നാം പകുതിയില്‍ ലിവര്‍പൂളിനായി ഫിലിപ്പ് കോട്ടീഞ്ഞോയും ന്യൂകാസ്റ്റില്‍ യുനൈറ്റഡിനായി ജോസലുവും വലകുലുക്കി.4-3-3 ശൈലിയിലാണ് ലിവര്‍പൂള്‍ കളത്തിലിറങ്ങിയത്. ടീമില്‍ മാറ്റങ്ങളുമായി ഇറങ്ങിയ ലിവര്‍പൂള്‍ നിരയില്‍  ഫിര്‍മിനോക്ക് പകരം സ്റ്ററിഡ്ജിനും വിലക്ക് മാറി വന്ന സാദിയോ മേയ്‌നും ജര്‍ഗന്‍ ക്ലോപ് അവസരം നല്‍കി. ആദ്യ പകുതിയില്‍ കൂടുതല്‍ സമയവും പന്ത് കൈവശം വച്ചത് ലിവര്‍പൂള്‍ ആണെങ്കിലും ഗോളിലേക്ക് കൂടുതല്‍ ഷോട്ടുകള്‍ പായിച്ചത് ന്യൂ കാസ്റ്റിലായിരുന്നു. 29ാം മിനിറ്റില്‍ കോട്ടീഞ്ഞോയിലൂടെ ലിവര്‍പൂളാണ് ആദ്യം അക്കൗണ്ട് തുറന്നത്. ബോക്‌സിന് പുറത്ത് നിന്ന കോട്ടീഞ്ഞോ തൊടുത്ത ബുള്ളറ്റ് ഷോട്ട് ന്യൂകാസ്റ്റില്‍ ഗോള്‍പോസ്റ്റില്‍ പറന്നിറങ്ങി.എന്നാല്‍ മല്‍സരത്തില്‍ ഏഴ് മിനിറ്റ് കൂടിച്ചേരും മുമ്പ് ന്യൂകാസ്റ്റില്‍ യുനൈറ്റഡ് ഗോള്‍മടക്കി. ഷെല്‍വിയുടെ അസിസ്റ്റില്‍€ജോസലുവാണ് ഗോള്‍ നേടിയത്. ഒന്നാം പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ 1-1 സമനില പങ്കിട്ടാണ് ഇരു ടീമുകളും കളം വിട്ടത്.രണ്ടാം പകുതിയിലും ലിവര്‍പൂള്‍ നേരിയ ആധിപത്യം നില നിര്‍ത്തിയെങ്കിലും ന്യൂകാസ്റ്റില്‍ പ്രതിരോധകോട്ടയെ മറികടക്കാനായില്ല. വിജയ ഗോളിനായി 74ാം മിനിറ്റില്‍ സ്റ്ററിഡ്ജിനെയും മേയ്‌നേയും പിന്‍വലിച്ച് ഫിര്‍മിനോയെയും സോളങ്കിയെയും ഇറക്കി ക്ലോപ് പരീക്ഷിച്ചെങ്കിലും അവര്‍ക്കും കാര്യമായൊന്നും ചെയ്യാനായില്ല. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ സമനിലകൊണ്ട് മടങ്ങേണ്ടി വന്ന ലിവര്‍പൂളിന്റെ ഈ സീസണിലെ നാലാം സമനിലയാണിത്. ഏഴാം സ്ഥാനത്താണ് ലിവര്‍പൂളുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക