|    Oct 19 Fri, 2018 6:35 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ചെന്നൈ സൂപ്പര്‍ ട്രെയിന്‍ കൊല്ലം മുതല്‍ ഓച്ചിറ വരെ സിഗ്‌നല്‍ തെറ്റിച്ച് ഓടി; അന്വേഷിക്കുമെന്നു അധികൃതര്‍

Published : 31st August 2016 | Posted By: SMR

കൊല്ലം: സിഗ്‌നല്‍ തെറ്റിച്ച് ചെന്നൈ സൂപ്പര്‍ കൊല്ലം മുതല്‍ ഓച്ചിറ വരെ ഓടി. ഇതേ തുടര്‍ന്ന് ഓച്ചിറ റെയില്‍വേസ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടു. ഇന്നലെ വൈകീട്ട് 6.20ഓടെ ഓച്ചിറ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ഇവിടെ ട്രെയിന്‍ നിര്‍ത്താന്‍ ഡെയ്ഞ്ചര്‍ സിഗ് നല്‍ തെളിഞ്ഞിരുന്നെങ്കിലും നിര്‍ത്താതെ കുറേ ദൂരം കടന്നു പോവുകയായിരുന്നു.
തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട 12696ാം നമ്പര്‍ ചെന്നൈ സൂപ്പര്‍ 6.10നാണ് കൊല്ലം സ്റ്റേഷന്‍ കടന്നുപോയത്. ഇവിടം മുതല്‍ ഓച്ചിറ വരെ സിഗ്‌നല്‍ തെറ്റിച്ചതായി പറയുന്നു. ട്രെയിന്‍ സിഗ്‌നല്‍ തെറ്റിച്ചുപോവാനുണ്ടായ സാഹചര്യവും മറ്റും അന്വേഷിക്കുമെന്ന് റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓച്ചിറ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയ ഉടനെ റെയില്‍വേ പോലിസും ആര്‍പിഎഫും എത്തി ലോക്കോ പൈലറ്റിനെയും അസി. ലോക്കോ പൈലറ്റിനെയും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
അതേസമയം, ട്രെയിനിന്റെ സാങ്കേതികത്തകരാറാണോ സിഗ്‌നല്‍ ലഭിക്കാതിരുന്നിട്ടും നിര്‍ത്താതെ പോയതെന്ന് റെയില്‍വേ അന്വേഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ചുള്ള സാങ്കേതിക പരിശോധന രാത്രിതന്നെ ആരംഭിച്ചിട്ടുണ്ട്.
റെയില്‍വേയുടെ സിഗ്‌നല്‍, മെക്കാനിക് വിഭാഗങ്ങള്‍ സംഭവം നടന്ന ഉടന്‍തന്നെ എത്തിയിരുന്നു. ഇതേതുടര്‍ന്ന് കായംകുളത്തും ഓച്ചിറയിലും പല ട്രെയിനുകളും നിര്‍ത്തിയിട്ടു. സംഭവത്തെതുടര്‍ന്ന് ഓച്ചിറ, കായംകുളം സ്റ്റേഷനിലുകളില്‍ യാത്രക്കാര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. രാത്രി വൈകിയാണ് മിക്ക ട്രെയിനുകളും ഓടിത്തുടങ്ങിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss