|    Sep 21 Thu, 2017 7:27 pm
FLASH NEWS
Home   >  Sports  >  Cricket  >  

ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തിരികെ എത്തുന്നു

Published : 15th July 2017 | Posted By: ev sports


ചെന്നൈ: ഐപിഎല്ലിലെ സൂപ്പര്‍ ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും വിലക്ക് നീങ്ങി ഐപിഎല്ലിലേക്ക് തിരികെ എത്തുന്നു. ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ഇരു ടീമുകള്‍ക്കും രണ്ട് വര്‍ഷം വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ സീസണോടെ വിലക്കിന്റെ കാലാവധി കഴിഞ്ഞു. ഇതാണ് ഇരു ടീമുകളുടേയും തിരിച്ചുവരവിന് കളമൊരുക്കുന്നത്. ഐപിഎല്ലിലേക്ക് മടങ്ങി്വരുന്നതിനായി ഇരു ടീമുകള്‍ക്കും ബിസിസിഐ അനുമതി നല്‍കിയെന്നാണ് വിവരം. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം ഐപിഎല്ലിന്റെ 2010 സീസണിലും 2011 സീസണിലും ചാംപ്യന്‍മാരായിരുന്നു. കൂടാതെ 2014ലും 2014ലും ചാംപ്യന്‍ ലീഗിലും ചെന്നൈ കിരീടം ചൂടിയിരുന്നു. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളിലൊന്നുകൂടിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്.
രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലിന്റെ ഉദ്ഘാടന സീസണിലെ ചാംപ്യന്‍മാരാണ്. ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് മലയാളി താരം എസ് ശ്രീശാന്തിനടക്കം നിയമ നടപടി നേരിടേണ്ടി വന്നത് രാജസ്ഥാന് വേണ്ടി കളിക്കുമ്പോഴാണ്.
ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തിരിച്ചുവരുന്നതോടു കൂടി ഐപിഎല്‍ കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന് ബിസിസിഐ ആക്ടിങ് പ്രസിഡന്റ് സി കെ ഖന്ന വ്യക്തമാക്കി. 11ാം സീസണ്‍ ഐപിഎല്ലിലേക്ക് ഇരുടീമിനെയും തിരിച്ചു വിളിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയും ചൂണ്ടിക്കാട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക