|    Jul 17 Tue, 2018 10:58 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ചെന്നൈ കോടതി കുറ്റവാളിയായി പ്രഖ്യാപിച്ചയാള്‍ പിടിയില്‍

Published : 23rd September 2017 | Posted By: fsq

 

പാലാ: ചെന്നൈ എഗ്മൂര്‍ മെട്രോ പോളിറ്റന്‍ കോടതി പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ചയാളെ മറ്റൊരു കേസില്‍ പാലാ പോലിസ് പിടികൂടി. വിവരമറിഞ്ഞു ചെന്നൈ സിബിഐ സംഘം പാലായിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ചെന്നൈ—ക്കു കൊണ്ടുപോയി. പാലായില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്റെ മേലങ്കിയണിഞ്ഞ് പ്രവര്‍ത്തിച്ചുവന്ന പത്തനംതിട്ട മാലയില്‍ മാത്യുവാണ് (54) പിടിയിലായത്. വ്യാജ പാസ്‌പോര്‍ട്ട് നിര്‍മിച്ചതിന്റെ പേരില്‍ സിബിഐ ചെന്നൈ സംഘം രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ഇയാളെന്നു പോലിസ് പറഞ്ഞു. ചെന്നൈ എഗ്മൂര്‍ കോടതി പലതവണ വാറന്റ് അയച്ചിട്ടും ഹാജരായിരുന്നില്ല. ഇതിനിടെ പാലായില്‍ തെക്കേക്കര വാഴേമഠത്തിനു സമീപം വാടകയ്ക്ക് താമസിച്ചുകൊണ്ട് നാട്ടില്‍ ലക്ഷങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിവന്ന മാത്യുവിനെ പോലിസ് രഹസ്യാന്വേഷണ വിഭാഗവും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ക്കെതിരേ പാലാ പോലിസില്‍ ഒരു വഞ്ചനക്കേസില്‍ പരാതി ലഭിക്കുന്നത്. തൊടുപുഴ പാടത്ത് പി എ ഉതുപ്പ് ആയിരുന്നു പരാതിക്കാരന്‍. ഈ പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് മാത്യു സിബിഐയുടെ പ്രഖ്യാപിത കുറ്റവാളിയാണെന്ന വിവരം ലഭിക്കുന്നത്. ഇതേത്തുടര്‍ന്നു ചെന്നൈ സിബിഐ മേധാവിയെ വിവരം അറിയിച്ച ശേഷം പാലാ പോലിസ് വാടകവീട്ടില്‍ നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയാ—യിരുന്നു. ഇതിനിടെ ചെന്നൈയില്‍ നിന്നു സിബിഐ സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപും സംഘവും പാലായിലെത്തി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷം സിബിഐ സംഘത്തിനു മാത്യു മാലയിലിനെ കൈമാറുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഇരുമ്പയിര് കയറ്റുമതി ബിസിനസാണെന്നാണ് ഇയാള്‍ പാലായില്‍ പരിചയക്കാരോട് പറഞ്ഞിരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss