|    Feb 24 Fri, 2017 12:39 am

ചെന്നൈയ്‌നെ പൂനെ സമനിലയില്‍ കുരുക്കി

Published : 24th October 2016 | Posted By: SMR

പൂനെ: ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ കരുത്തരായ ചെന്നൈയ്ന്‍ എഫ്‌സി- പൂനെസിറ്റി മല്‍സരം സമനിലയില്‍ പിരിഞ്ഞു. കളിയുടെ  28ാം മിനിറ്റില്‍ ജെജെ ചെന്നൈയ്ക്ക് വേണ്ടി ഗോള്‍ നേടിയപ്പോള്‍ കളി തീരാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ അനിബല്‍ റോഡ്രിഗസാണ് പൂനെയ്ക്കായി സമനില ഗോള്‍ സ്വന്തമാക്കിയത്.
കളിയുടെ 28ാം മിനിറ്റില്‍ ജെജെ ലാല്‍പിക്കുലുവാണ് ചെന്നൈയ്ക്കായി ആദ്യം വലകുലുക്കിയത്. ജെറി നല്‍കിയ പാസ് ഇടതുകാല്‍ക്കൊണ്ട് ഷൂട്ട് ചെയ്ത മിസോറാം സ്വദേശിയായ ജെജെ സീസണിലെ ആദ്യ ഗോളും ചെന്നൈയ്‌ന്റെ നിര്‍ണായക ഗോളും സ്വന്തമാക്കി. ആദ്യ പകുതിയില്‍ കളം നിറഞ്ഞ് കളിച്ച ചെന്നൈയ്ന്‍ പൂനെയുടെ ഹോം ഗ്രൗണ്ടില്‍ സര്‍വാധിപത്യം നേടിയെടുത്തു. ആദ്യ പകുതി തീരാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ ജൊഥാനില്‍ നിന്ന് നാരായണിലോക്കു കിട്ടിയ പാസ് സഞ്ചുവിലൂടെ ടാറ്റോവിലേക്കെത്തിയെങ്കിലും ഗോള്‍വല കുലുക്കാന്‍ ടാറ്റോക്കായില്ല. ആദ്യ പകുതിക്ക് ശേഷം കളമറിഞ്ഞ് കളിച്ച പൂനെ കളിയുടെ 82ാം മിനിറ്റിലാണ് സമനില ഗോള്‍ സ്വന്തമാക്കിയത്. ജയം ഉറപ്പിച്ച ചെന്നൈയ്ന്‍ എഫ്‌സിക്കു ലഭിച്ച അപ്രതീക്ഷിത സമനില പോയിന്റു പട്ടികയിലെ മുന്നേറ്റത്തിന് വമ്പന്‍മാരായ ചെന്നൈയ്ക്ക് തിരിച്ചടിയാണ്.പൂനെയുടെ കഴിഞ്ഞ ഹോം മല്‍സരത്തിലും കേരള ബ്ലാസ്‌റ്റേഴ്‌സുമായി സമനിലയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക