|    Jan 18 Wed, 2017 9:54 am
FLASH NEWS

ചെന്നൈയ്ന്‍ എഫ്‌സിയുടെ ആദ്യ മല്‍സരം സമനിലയില്‍; വിജയച്ചിറകിലേറാന്‍ ഡല്‍ഹി

Published : 6th October 2016 | Posted By: SMR

ചെന്നൈ:ഐഎസ് ആറാം സീസണില്‍ നാളെ നടക്കുന്ന മല്‍സരത്തില്‍ ചെന്നൈയ്ന്‍ എഫ്‌സി ഡല്‍ഹി ഡൈനാമോസ് എഫ്‌സിയെ നേരിടും. ആദ്യ മല്‍സരത്തില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോട് സമനില വഴങ്ങേണ്ടി വന്നതിന് വിജയം കൊണ്ട് പ്രായശ്ചിതം ചെയ്യാനാകും ചെന്നൈ നിര ഇറങ്ങുന്നത്. ചെന്നൈയുടെ  ഹോം ഗ്രൗണ്ടായ ജവഹര്‍ലാല്‍ നെഹറു സ്‌റ്റേഡിയത്തിലാണ്   മല്‍സരം നടക്കുന്നതെന്നത് ചെന്നൈയ്ന്‍ താരങ്ങളുടെ ആത്മ വിശ്വാസം അയര്‍ത്തുന്നുണ്ട്. എന്നാല്‍ മൂന്നാം സീസണിലെ ആദ്യ മല്‍സരത്തിനിറങ്ങുന്ന ഡെല്‍ഹി ഡൈനാമോസും കരുതിത്തന്നെയാകും കളത്തിലിറങ്ങുക.
ഇറ്റലിയുടെ സൂപ്പര്‍ താരം മാര്‍ക്കോ മറ്റൊരസിയുടെ ശിക്ഷണത്തിലിറങ്ങുന്ന ചെന്നൈയ്ന്‍ നിര എത് ടീമിനേയും വെല്ലാന്‍ പ്രാപ്തരായ കരുത്തന്‍മാരുടെ നിരതന്നെയാണ്. മുന്‍ ലിവര്‍പൂള്‍ താരം ജോണ്‍ ആര്‍നറൈസാണ് ടീമിന്റെ മാര്‍ക്വിതാരം. പ്രതിരോധനിരയിലിറങ്ങുന്ന ആര്‍നറൈസിനെ വെല്ലാന്‍ എതിര്‍ ടീമുകള്‍ക്ക് നന്നേ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു ആദ്യ മല്‍സരത്തില്‍ താരത്തിന്റെ പ്രകടനം.
ആര്‍നറൈസിനെ കൂടാതെ പ്രതിരോധ നിരയില്‍ കോച്ചിന് പരീക്ഷിക്കാന്‍ ബ്രസീലിയന്‍ താരം ഇലി സാബിയയും ഇഡര്‍ മൊന്റേറിയോ ഫെര്‍ണാണ്ടസും ഫ്രാന്‍സിന്റെ ബെര്‍ണാഡ് മെന്‍ഡിയും ചെന്നൈയ്ന്‍ ടീമിലുണ്ട്
മധ്യനിരയില്‍ നെര്‍തര്‍ലന്‍ഡിന്റെ ഹന്‍സ് മള്‍ഡറും ഇറ്റലിയുടെ മാനുവല്‍ ബ്ലാസിയും ബ്രസീലിയന്‍ താരം റാഫേല്‍ അഗസ്‌റ്റോയും ഇറങ്ങും. മുന്നേറ്റ നിരയില്‍ ഇറ്റലിയുടെ ഡേവിഡ് സൂക്കിയും മൗറീസോ പെലൂസോയും കൂടി ചേരുമ്പോള്‍ ചെന്നൈയ്ന്‍ പ്രതാപം ഉയര്‍ന്നുതന്നെ നില്‍ക്കും.
സീസണിലെ ആദ്യ മല്‍സരത്തിനിറങ്ങുന്ന ഡെല്‍ഹി നിരയും മികച്ച താരങ്ങളാല്‍ സമ്പന്നമാണ്. ഇറ്റലിയന്‍ താരമായിരുന്ന ജിയാന്‍ലൂക്ക സാംബോട്ടയുടെ പരിശീലനത്തിന് കീഴിലാണ് ഡെല്‍ഹി കളത്തിലിറങ്ങുന്നത്. ഗോള്‍വലകാക്കാന്‍ പരിചയ സമ്പന്നനായ സ്‌പെയിന്‍താരം അന്റോണിയോ ഡോബ്ലാന്‍സ് സന്റാനയാണ് ഇറങ്ങുക. പ്രതിരോധ നിരയെ ഘാനയുടെ ഡേവിഡ് ആഡിയും സിനീഗല്‍ താരം ഇബ്രാഹിമ നിയാസിയും ചേര്‍ന്നാകും നയിക്കുക. കൂട്ടിനായി സ്പാനിഷ് താരം ഗോന്‍സലീസ് റോച്ച യും ഉണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക