|    Jul 26 Wed, 2017 10:29 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ചെന്നൈയ്ന്‍ എഫ്‌സിക്ക് തകര്‍പ്പന്‍ ജയം

Published : 14th October 2016 | Posted By: SMR

ചെന്നൈ: ആര്‍ത്തിരമ്പുന്ന സ്വന്തം നാട്ടിലെ കാണികള്‍ക്ക് മുന്നില്‍ ചെന്നൈയ്ന്‍ എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഗോവന്‍നിരയെ ചെന്നൈയ്ന്‍ മുട്ടുകുത്തിച്ചത്. ഹന്‍സ് മള്‍ഡര്‍, വാഡോ എന്നിവരാണ് സ്‌കോറര്‍മാര്‍.
കളിയുടെ ആദ്യ പകുതിയില്‍ ഇരു ടീമുകളും മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. ആദ്യ പകുതിയില്‍ കൂടുതല്‍ സമയം പന്ത് കൈവശം വച്ചെങ്കിലും ഗോളിലേക്കെത്തിക്കാന്‍ ഗോവക്കായില്ല. കളി തുടങ്ങി 15ാം മിനിറ്റില്‍ തന്നെ ചെന്നൈയ്ന്‍ എഫ് സി വലകുലുക്കി ഗോവയെ ഞെട്ടിച്ചു. ഹന്‍സ് മള്‍ഡറിന്റെ വകയായിരുന്നു ആദ്യ ഗോള്‍. മള്‍ഡറിന്റെ ബുള്ളറ്റ് ഷൂട്ടിനുമുന്നില്‍ നോക്കി നില്‍ക്കാനേ ഗോവന്‍ ഗോളിക്കായുള്ളൂ.
ഗോള്‍ വഴങ്ങിയതിന് ശേഷം ഉണര്‍ന്നുകളിച്ച ഗോവന്‍ നിര മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നെങ്കിലും ഷോട്ടുകള്‍ ലക്ഷ്യത്തില്‍ നിന്നകന്നു നിന്നു. കളിയുടെ 26ാം മിനിറ്റില്‍ ഗോവയെ ഞെട്ടിച്ച് വീണ്ടും ചെന്നൈയ്ന്‍ ഗോള്‍ നേടി. ഇത്തവണ വാഡോയാണ് ഗോള്‍ നേടിയത്. വാഡോയുടെ സൂപ്പര്‍ ഗോളിലൂടെ 2-0 ന്റെ ലീഡുയര്‍ത്തിയ ചെന്നൈയ്‌നെതിരേ ഗോവന്‍ നിര മികച്ച മുന്നേറ്റം നടത്തിയെങ്കിലും ചെന്നൈയ്ന്‍ പ്രതിരോധത്തെ ഭേദിക്കാനായില്ല.36ാം മിനിറ്റില്‍ ഗോവന്‍ താരം കോയില്‍ഹോ ലൂയീസിന്റെ ഹെഡര്‍ നേരിയ വ്യത്യാസത്തിലാണ് ഗോളാകാതെ പോയത്. ഒന്നാം പകുതി പിരിയുമ്പോള്‍ 2-0 ന്റെ ലീഡുമായാണ് മറ്റൊരസിയുടെ ശിക്ഷണത്തിലിറങ്ങിയ ചെന്നൈയ്ന്‍ പിരിഞ്ഞത്.
രണ്ടാം പകുതിയില്‍ തുടക്കം മുതലേ ഇരു ടീമുകളും അക്രമണം അഴിച്ചുവിട്ടു. ഹന്‍സ് മള്‍ഡറാണ് കളിയിലെ താരം

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക