|    Jul 27 Thu, 2017 2:31 pm
FLASH NEWS

ചെന്നൈയ്ക്കും രാജസ്ഥാനും രണ്ടുവര്‍ഷം വിലക്ക്; മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും ആജീവനാന്തം

Published : 14th July 2015 | Posted By: admin

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) വാതുവയ്പുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്ക് രണ്ടു വര്‍ഷത്തെ വിലക്ക്. വാതുവയ്പ്പില്‍ പങ്കെടുത്ത ബിസിസിഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ കമ്മിറ്റിയാണ് വിധി പ്രസ്താവിച്ചത്.

മെയ്യപ്പന്‍ വാതുവയ്പ്പില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നു. അഴിമതി നിരോധന നിയമം ലംഘിച്ചു. വാതുവയ്പ്പില്‍ പങ്കെടുത്തു. ക്രിക്കറ്റ് സംഘാടനവുമായി ഒരു തരത്തിലും ബന്ധപ്പെടാന്‍ അനുവദിക്കില്ല. വാതുവയ്പ്പിലൂടെ ബിസിസിഐയ്ക്കും ഐപിഎല്ലിനും ഉണ്ടായത് വന്‍പേരുദോഷമാണെന്നും ലോധ കമ്മിറ്റി നിരീക്ഷിച്ചു. ശ്രീശാന്ത് ഉള്‍പ്പടെ മൂന്നു രാജസ്ഥാന്‍ റോയല്‍സ് താരങ്ങളുടെ പേരുകളും കമ്മറ്റി വിധിപ്രസ്താവത്തില്‍ വായിച്ചു.

പ്രഥമ ഐപിഎല്ലില്‍ കിരീടം നേടിയ ടീമാണ് രാജസ്ഥാന്‍. ചെന്നൈ സൂപ്പര്‍ സിങ്‌സ് രണ്ടുതവണയും കപ്പില്‍ മുത്തമിട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക