|    Sep 22 Fri, 2017 6:37 am
Home   >  Todays Paper  >  page 11  >  

ചെന്നൈയെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ് അക്കൗണ്ട് തുറന്നു (2-0)

Published : 21st October 2015 | Posted By: G.A.G

ഗുവാഹത്തി: അവസാന അഞ്ചു മിനിറ്റില്‍ രണ്ടു ഗോളുകള്‍ നേടി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഞെട്ടിച്ചു. ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ശക്തരായ ചെന്നൈയ്ന്‍ എഫ്‌സിയെയാണ് നോര്‍ത്ത് ഈസ്റ്റ് പരാജയപ്പെടുത്തിയത്. സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ജയം. സീസണില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ ജയം കൂടിയായിരുന്നു ഇത്. നേരത്തെ കളിച്ച ആദ്യ മൂന്നു മല്‍സരങ്ങളിലും നോര്‍ത്ത് ഈസ്റ്റ് തോല്‍വിയേറ്റുവാങ്ങിയിരുന്നു.
90ാം മിനിറ്റില്‍ പെനാല്‍റ്റിയുടെ രൂപത്തില്‍ ലഭിച്ച അവസരം ഗോളാക്കി മാറ്റി സിമാവോയാണ് സ്വന്തം തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ ആദ്യമായി മുന്നിലെത്തിച്ചത്. ഇഞ്ചുറിടൈമില്‍ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ നികോളാസ് വെലസ് നോര്‍ത്ത് ഈസ്റ്റിന്റെ രണ്ടാം ഗോളും നിറയൊഴിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക