|    Sep 26 Wed, 2018 4:33 am
FLASH NEWS
Home   >  Sports  >  Cricket  >  

ചെന്നൈയെ വീഴ്ത്തി ഡല്‍ഹിക്ക് അഭിമാന ജയം

Published : 18th May 2018 | Posted By: vishnu vis

ന്യൂഡല്‍ഹി: കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് തകര്‍പ്പന്‍ ജയം. 34 റണ്‍സിനാണ് ആതിഥേയരായ ഡല്‍ഹി വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ചെന്നൈക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. രണ്ട് വിക്കറ്റ് വീതം പങ്കിട്ട അമിത് മിശ്രയും ട്രന്റ് ബോള്‍ട്ടുമാണ് ചെന്നൈയെ തകര്‍ത്തത്.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിരയില്‍ റിഷഭ് പാന്ത് (26 പന്തില്‍ 38) ടോപ് സ്‌കോററായി. മൂന്ന് ഫോറും രണ്ട് സിക്‌സറുമാണ് പാന്ത് പറത്തിയത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ പിഴുത് ചെന്നൈ ബൗളര്‍മാര്‍ ഡല്‍ഹിയുടെ സ്‌കോറിങ് വേഗത കുറച്ചെങ്കിലും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച വിജയ് ശങ്കറും ( 28 പന്തില്‍ 36*), ഹര്‍ഷല്‍ പട്ടേലും ( 16 പന്തില്‍ 36*) ചേര്‍ന്ന് ഡല്‍ഹിയെ 162 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്തിക്കുകയായിരുന്നു. ഹര്‍ഷല്‍ നാല് സിക്‌സറും ഒരു ഫോറും വിജയ് ശങ്കര്‍ രണ്ട് വീതം സിക്‌സറും ഫോറുമാണ് അടിച്ചെടുത്തത്.
മറുപടിക്കിറങ്ങിയ ചെന്നൈ നിരയില്‍ അമ്പാട്ടി റായിഡു( 29 പന്തില്‍ 50) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജ ( 18 പന്തില്‍ 27*) പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്ക് അത് മതിയാവുമായിരുന്നില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss