|    Apr 24 Tue, 2018 11:52 am
FLASH NEWS
Home   >  Sports  >  Cricket  >  

ചെന്നൈയുടെ മടങ്ങിവരവ് ആഘോഷിച്ച് ധോണി; ഇത് തമിഴ്‌നാട് തല സ്‌റ്റൈല്‍

Published : 15th July 2017 | Posted By: ev sports


ചെന്നൈ: ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷമുള്ള മടങ്ങിവരവ് ആരാധകര്‍ വന്‍ ആഘോഷമാക്കിയിരിക്കുകയാണ്. ആരാധകരുടെ ആഘോഷത്തിന് ആര്‍ജവം പകര്‍ന്ന് മുന്‍ ഇന്ത്യന്‍ നായകനും ചെന്നൈ സൂപ്പര്‍കിങ്‌സ് നായകനുമായ എംഎസ് ധോണി തന്റെ ട്വിറ്ററില്‍ പങ്കുവച്ച ഫോട്ടോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. തല എന്ന് എഴുതിയ  ഏഴാം നമ്പര്‍ ജഴ്‌സി അണിഞ്ഞുള്ള ഫോട്ടോയാണ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മടങ്ങിവരവിന്റെ ഭാഗമായി പോസ്റ്റ് ചെയ്തത്.
രണ്ട് തവണ ഐപിഎല്ലില്‍ കിരീടം ചൂടിയ ചെന്നൈ ആരാധക പിന്തുണയിലും ഏറെ മുന്‍പന്തിയില്‍ നില്‍ക്കെയാണ് ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് രണ്ട് വര്‍ഷത്തെ വിലക്ക് നേരിട്ടത്. എന്നാല്‍ കഴിഞ്ഞ ദിവസം വിലക്കിന്റെ കാലാവധി തീരുകയും ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും അടുത്ത സീസണില്‍ കളിക്കാന്‍ അനുമതി ലഭിക്കുകയും ചെയ്തു. ധോണി അടക്കമുള്ള ചെന്നൈയില്‍ ഉണ്ടായിരുന്ന പ്രമുഖ താരങ്ങളെല്ലാം ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് റിപോര്‍ട്ടുകളുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss