|    Dec 18 Mon, 2017 8:58 am
Home   >  National   >  

ചെന്നൈയില്‍ തലയില്ലാതെ കണ്ടെത്തിയ മൃതദേഹം ടെലിവിഷന്‍ നടിയുടെത്; ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

Published : 7th February 2016 | Posted By: swapna en

chennai-

ചെന്നൈ: ഒരു മാസം മുമ്പ് ചെന്നൈ നഗരത്തില്‍ തലയില്ലാത്ത നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പ്രമുഖ തമിഴ് ടെലിവിഷന്‍ താരമായ ശശിരേഖയുടേത്. 36 കാരിയായ ശശിരേഖയുടേതാണ് മൃതദേഹമെന്ന് ഇന്നാണ് പോലിസ് സ്ഥിരീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട ശശിരേഖയുടെ ഭര്‍ത്താവ് രമേശ്, കാമുകി ലോകിയ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തിയത് ഇരുവരുമാണെന്ന് പോലിസിനോട് ഇവര്‍ സമ്മതിച്ചു.  ശശിരേഖയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പോലിസ് കേസന്വേഷണം തുടങ്ങിയത്.

chennai-murder
രമേശിന്റെ ആദ്യ ഭാര്യയും മാതാപിതാക്കളും രമേശിന്റെ ബിസിനസ്സിലെ തകര്‍ച്ചയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്ന് 2012 മുതല്‍ കാമുകി ലോകിയയുമൊത്ത് രമേശ് ഒരുമിച്ച് താമസമായിരുന്നു. തന്റെ സിനിമയിലെ നായകിക ആക്കാമെന്ന് പറഞ്ഞ് ലോകിയ അടക്കം നിരവധി പേരെ രമേശ് പണം വാങ്ങി പറ്റിച്ചിട്ടുണ്ട്. ഇതിനിടക്ക് 2015നാണ് ശശിരേഖയെ വിവാഹം കഴിക്കുന്നത്. ആദ്യ ഭര്‍ത്താവില്‍ ശശിരേഖയ്ക്ക് എട്ടു വയസ്സുള്ള മകനുണ്ട്. അടുത്തിടെ രമേശ് ശശിരേഖയെ പുറത്താക്കുകയും ലോകിയയുമായി ഒന്നിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തതെന്ന് പോലിസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss