|    Nov 18 Sun, 2018 7:39 pm
FLASH NEWS

ചെന്നൈയിലെ തെരുവോരങ്ങളിലുള്ളവര്‍ക്ക് കൈത്താങ്ങായി കൊണ്ടോട്ടിയിലെ കൂട്ടായ്മ

Published : 2nd August 2018 | Posted By: kasim kzm

കൊണ്ടോട്ടി: ചെന്നൈയിലെ തെരുവോരങ്ങളിലും ബസ്റ്റാന്‍ഡുകളിലും അന്തിയുറങ്ങുന്നവര്‍ക്ക് സംരക്ഷകരായി കൊണ്ടോട്ടി കാരുണ്യ കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍. ചെന്നൈയിലെ സെന്‍ട്രല്‍, സൗകാര്‍പറ്റ്, അഡാര്‍, ഹൈക്കോടതി പരിസരം, ടി നഗര്‍, അന്‍പഴകന്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ കഴിഞ്ഞുവരുന്ന മുപ്പതോളം പേരെയാണ് താടിയും മുടിയും വെട്ടിവൃത്തിയാക്കി പുതുവസ്ത്രങ്ങളും ഭക്ഷണവും നല്‍കി പുതുജീവിതത്തിലേക്ക് കൊണ്ടുവന്നത്.
കൊണ്ടോട്ടി കാരുണ്യക്കൂട്ടായ്മ പ്രവര്‍ത്തകരായ ചുണ്ടക്കാടന്‍ മുഹമ്മദ് മഹ്‌സൂം, കെ പി അബ്ദുല്‍സലാം മൊറയൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സഹായവുമായെത്തിയത്.
മാസങ്ങളോളം തെരുവില്‍ കുളിക്കാതെ അന്തിയുറങ്ങുന്നവര്‍ക്ക് വലിയ ആശ്വാസമായി. രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ പ്രവര്‍ത്തനം വൈകിയിട്ട് നാലുവരെ തുടര്‍ന്നു. ബിസിനസ് ആവശ്യാര്‍ത്ഥമാണ് ഇവര്‍ ചെന്നൈയിലെത്തിയത്.
കാല്‍നൂറ്റാണ്ടായി ജില്ലയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും തെരുവില്‍ അനാഥരായി കഴിയുന്ന നിരവധി പേരെ ഇവര്‍ അഭയകേന്ദ്രങ്ങളിലെത്തിച്ചിട്ടുണ്ട്. രണ്ട് മാസം മുമ്പ് ചെന്നൈയിലെ 20 പേരെ മുടിയും താടിയും വെട്ടി ഇവര്‍ ശുചീകരിച്ച് വസ്ത്രങ്ങളും ഭക്ഷണം വാങ്ങി നല്‍കിയിരുന്നു.
ഒരുവര്‍ഷം മുമ്പ് കോയമ്പത്തൂരിലെ തെരുവിലും ഇവര്‍ സഹായവുമായെത്തി.
തങ്ങളുടെ പ്രവര്‍ത്തനങ്ങ ള്‍ വഴി നൂറിലേറെ പേരെ ഇതിനകം വിവിധ ആശ്രയ കേന്ദ്രങ്ങളിലെത്തിക്കാനായതായി ചൂണ്ടക്കാടന്‍ മുഹമ്മദ് മഹ്‌സൂം പറഞ്ഞു.
സ്വന്തമായി ആശ്വാസ കേന്ദ്രം തുടങ്ങാനുളള പദ്ധതിയിലാണ് സംഘം. ഇതിന് സൗജന്യ സ്ഥലം ലഭിക്കുന്ന പക്ഷം പ്രവര്‍ത്തികള്‍ ആരംഭിക്കും. കെ എസ് അന്‍വര്‍, ചുക്കാന്‍ ചെറിയ ബിച്ചു, ഷറഫുദ്ധീന്‍ പുളിക്കല്‍, കക്കാട്ടിചാലി ഹനീഫ, പി ഇ നൗഷാദ്, സഫര്‍ ഐക്കരപ്പടി, പി ടി മുനീര്‍ കൊട്ടപ്പുറം, പാറക്കല്‍ മുഹമ്മദലി തുടങ്ങിയവരാണ് കാരുണ്യകൂട്ടായ്മയുടെ പ്രവര്‍ത്തകര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss