|    Nov 14 Wed, 2018 2:56 pm
FLASH NEWS
Home   >  Sports  >  Football  >  

ചെന്നൈയിന്‍ ജയിച്ചു; ബ്ലാസ്റ്റേഴ്‌സിന് സൂപ്പര്‍ കപ്പ് യോഗ്യത

Published : 3rd March 2018 | Posted By: vishnu vis

ചെന്നൈ: അവസാന മല്‍സരത്തില്‍ സൂപ്പര്‍ കപ്പ് യോഗ്യതയ്ക്ക് ജയം അനിവാര്യമായിരുന്ന മുംബൈ സിറ്റിയെ 1-0ന് പരാജപ്പെടുത്തി  ചെന്നൈയിന്‍ എഫ്‌സി ഐഎസ്എല്‍ സീസണിന്റെ പ്ലേ ഓഫിലേക്ക് മുന്നേറി. പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് ചെന്നൈ പ്ലേഓഫില്‍ കടന്നത്. 66ാം മിനിറ്റില്‍ ചെന്നൈയിനനുകൂലമായി ലഭിച്ച പെനല്‍റ്റി മുംബൈയുടെ വലയിലാക്കിയ  സ്ലൊവാനിയന്‍ മിഡ്ഫീല്‍ഡര്‍ റെനെ മിഹെലികാണ് ചെന്നൈയിന് വിജയനേട്ടം സമ്മാനിച്ചത്. പന്തടക്കത്തില്‍ ചെന്നൈയിനെക്കാള്‍ മുന്നിലെത്തിയ മുംബൈ സിറ്റിക്ക് പെനല്‍റ്റി വില്ലനാവുകയായിരുന്നു. ഇന്നലെ മുംബൈ ജയിച്ചാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സൂപ്പര്‍ കപ്പിലേക്കുള്ള നേരിട്ടുള്ള യോഗ്യതയ്ക്ക് വഴിയടയുമായിരുന്നു. അവസാന മല്‍സരവും കഴിഞ്ഞ ഇരുടീമുകളുടെയും ലീഗ് റൗണ്ട് മല്‍സരങ്ങള്‍ക്ക് പരിസമാപ്തിയായി. ജയത്തോടെ 18 മല്‍സരങ്ങളില്‍ നിന്ന് 32 പോയിന്റുമായി ചെന്നൈയിന്‍ എഫ്‌സി പട്ടികയില്‍ രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. 23 പോയിന്റോടെ മുംബൈ ഏഴാം സ്ഥാനത്തേക്ക് ഇറങ്ങിയപ്പോള്‍ 25 പോയിന്റുമായി ആറാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss