|    Dec 14 Fri, 2018 3:52 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ചെന്നിത്തല മര്യാദയുടെ പരിധി ലംഘിക്കുന്നു: മുഖ്യമന്ത്രി

Published : 4th December 2018 | Posted By: kasim kzm

തിരുവനന്തപുരം: വനിതാ മതിലിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സമുദായ സംഘടനകളുടെ യോഗം വിളിച്ചതിനെക്കുറിച്ച്, എടുക്കാച്ചരക്കുകളെ മഹത്വവല്‍ക്കരിക്കുകയാണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന സാമാന്യമര്യാദകളുടെ ലംഘനമാണ്.
കേരളത്തിന്റെ നവോത്ഥാനത്തില്‍ വലിയ പങ്കുവഹിച്ച സംഘടനകളുടെ പിന്മുറക്കാരെയാണ് യോഗത്തിനു വിളിച്ചത്. ജാതിസംഘടനകളെ സര്‍ക്കാര്‍ യോഗത്തിനു വിളിച്ചു എന്ന പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ എല്ലാ അതിരുകളും ലംഘിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂല്യാധിഷ്ഠിതമായ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ വനിതാ മതില്‍ ഉണ്ടാകുമ്പോള്‍ അതിനെ പൊളിക്കും എന്നു പറയുന്നത് സ്ത്രീവിരുദ്ധമായ നിലപാടാണ്. വനിതാ മതില്‍ സര്‍ക്കാരിന്റെ പരിപാടിയല്ല. സംഘടനകളുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. പ്രതിപക്ഷ നേതാവിന്റെ സമീപനം നവോത്ഥാന ചരിത്രത്തോടുള്ള കുറ്റകൃത്യം കൂടിയാണ്. യോഗത്തിന് എത്താത്ത എന്‍എസ്എസ്, നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും പിണറായി അഭിപ്രായപ്പെട്ടു.
ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരേ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി. സ്വന്തം ചുമതല നിര്‍വഹിക്കാതെ വിളിച്ചുപറഞ്ഞു നടന്നിട്ടു കാര്യമില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. സഭ സ്തംഭിപ്പിച്ചതിന്റെ ഉത്തരവാദിത്തം ചെന്നിത്തലയ്ക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീവിരുദ്ധ-വര്‍ഗീയ നിലപാടുകളുള്ള പി എസ് സുഗതനെ നവോത്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, വന്നവരെയെല്ലാം കമ്മിറ്റിയിലെടുത്തു എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss