|    Oct 23 Mon, 2017 2:56 am
Home   >  Kerala   >  

ചെന്നിത്തലയ്‌ക്കെതിരെ സോണിയാഗാന്ധിയ്ക്ക് യൂത്ത് ഫ്രണ്ട്(എം)ന്റെ കത്ത്

Published : 2nd July 2016 | Posted By: mi.ptk

Ramesh-Chennithala-

കോട്ടയം:  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ഫ്രണ്ട് (എം)സോണിയാഗാന്ധിയ്ക്ക് കത്തയച്ചു. ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണെന്നും രമേശ് ചെന്നിത്തല, മുന്‍മന്ത്രി അടൂര്‍ പ്രകാശ്, ബാറുടമ ബിജു രമേശ് എന്നിവരുടെ ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിലെന്നും കത്തില്‍ ആരോപിക്കുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സംശയത്തിന്റെ നിഴലിലാണെന്നും കത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയത്തിന് കാരണം കോണ്‍ഗ്രസ് നേതാക്കളുടെ ഗ്രൂപ്പ് വൈര്യവും ബാര്‍കോഴ കേസ് പോലുള്ള ആരോപണങ്ങളുമാണെന്നും ഈ വിഷയത്തില്‍ കോണ്‍്ഗ്രസ് ഉന്നത നേതാക്കള്‍ക്കെതിരെ നടപടിവേണമെന്നും യൂത്ത് ഫ്രണ്ട് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്്.
താന്‍ ഇടതുപക്ഷത്തേയ്ക്ക് പോയേക്കുമെന്ന സംശയത്താല്‍ യുഡിഎഫില്‍ തന്നെ തളച്ചിടാനുള്ള ഗൂഢ ശ്രമമാണ് ബാര്‍കോഴ കേസിന്റെ പിന്നിലെന്ന് കെഎം മാണി ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഗൂഢാലോചന നടത്തിയവരുടെ പേരുകള്‍ പാര്‍ട്ടി കണ്ടെത്തിയെങ്കിലും അത് വെളിപ്പെടുത്താതിരുന്നത് മാന്യതയുടെ പേരിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക