|    Oct 20 Fri, 2017 9:44 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ചെന്നിത്തലയ്ക്ക് വധഭീഷണി: രവിപൂജാരിക്കെതിരേ കേസെടുത്തു

Published : 28th October 2016 | Posted By: SMR

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മ്യൂസിയം പോലിസ് കേസെടുത്തു. അധോലോക നേതാവ് രവി പൂജാരിക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.  സെക്യൂരിറ്റി ജീവനക്കാരനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിസാമിനെതിരേ സംസാരിച്ചാല്‍ വധിക്കുമെന്നായിരുന്നു ചെന്നിത്തലയ്ക്ക് വിദേശത്തുനിന്നുണ്ടായ ഭീഷണി.
രവി പൂജാരിയുടെ പേരിലാണ് ചെന്നിത്തലയ്ക്കു ഫോണ്‍ സന്ദേശം ലഭിച്ചത്. സംഭവത്തില്‍ ചെന്നിത്തല മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഡോണ്‍ രവി പൂജാരി എന്നയാളാണ് സന്ദേശം അയച്ചിരിക്കുന്നതെന്നും +447440190035 എന്ന നമ്പറില്‍നിന്നുമാണ് ഭീഷണി വന്നിരിക്കുന്നതെന്നും ചെന്നിത്തല മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക