|    Apr 25 Wed, 2018 8:23 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ചെന്നിത്തലയെ സരിത 11 തവണ വിളിച്ചിരുന്നതായി രേഖകള്‍

Published : 27th July 2016 | Posted By: SMR

കൊച്ചി: മുന്‍ ആഭ്യന്തമന്ത്രി രമേശ് ചെന്നിത്തലയെ സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ് നായര്‍ 11 തവണ ഫോണില്‍ വിളിച്ചിരുന്നതായി രേഖകള്‍ സോളാര്‍ കമ്മീഷനില്‍. സോളാര്‍ തട്ടിപ്പ് ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ രമേശ് ചെന്നിത്തലയെ വിസ്തരിക്കുന്നതിനിടെയാണ് കമ്മീഷന്‍ അഭിഭാഷകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാല്‍, താന്‍ സരിതയുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്നും സാധാരണഗതിയില്‍ തന്റെ പേഴ്‌സണല്‍ സ്റ്റാഫുകളാണ് ഫോണെടുക്കാറുള്ളതെന്നും രമേശ് ചെന്നിത്തല കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ മുമ്പാകെ മൊഴി നല്‍കി. രമേശ്‌ചെന്നിത്തലയുടെ ഡല്‍ഹിയിലെ സഹായി പ്രദോഷ് സരിതയുമായി 127 തവണ ഫോണില്‍ സംസാരിച്ചിരുന്നതായുള്ള രേഖകള്‍ അഡ്വ. സി ഹരികുമാര്‍ ചെന്നിത്തലയെ കാണിച്ചു. എന്നാല്‍, ഇക്കാര്യം പ്രദോഷ് തന്നോട് പറഞ്ഞിരുന്നില്ലെന്നും പ്രദോഷ് കൂടുതല്‍ സമയവും ഡല്‍ഹിയില്‍ ആയിരുന്നുവെന്നും ചോദ്യത്തിന് മറുപടിയായി രമേശ് ചെന്നിത്തല പറഞ്ഞു.
പതിനൊന്ന് കോളുകളും സരിത തന്റെ നമ്പറിലേക്കാണ് വിളിച്ചതെന്ന് കോള്‍ വിവരങ്ങള്‍ പരിശോധിച്ച് രമേശ് ചെന്നിത്തല മറുപടിനല്‍കി.
സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ സിഡി കണ്ടെടുക്കുന്നതിന് കോയമ്പത്തൂരിലേക്ക് പോയതിനെ അന്ന് ആഭ്യന്തരമന്ത്രി ആയിരുന്ന ് ചെന്നിത്തല വിമര്‍ശിച്ചത് ബിജു രാധാകൃഷ്ണനെ സംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ് റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്ന സാഹചര്യത്തില്‍ പ്രതിയെ ഇതര സംസ്ഥാനത്തേക്ക് കൊണ്ടുപോവുന്ന ബുദ്ധിമുട്ടിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആശങ്കപ്പെട്ടത് എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss