|    Jun 23 Sat, 2018 12:41 am
FLASH NEWS
Home   >  Kerala   >  

ചെന്നിത്തലയെ തള്ളി സുധീരന്‍;സംയുക്ത സമരത്തിന് തയ്യാറല്ല

Published : 21st November 2016 | Posted By: mi.ptk

vm-sudheeran-chennithala

തിരുവനന്തപുരം: സഹകരണ പ്രതിസന്ധിയില്‍ എല്‍ഡിഎഫുമായി യോജിച്ച് സമരം നടത്താന്‍ തയ്യാറാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ തള്ളി  കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. സഭയില്‍ പ്രമേയം പാസാക്കാന്‍ ഒരുമിച്ചുനില്‍ക്കും. എന്നാല്‍ എല്‍ഡിഎഫുമായി ഒരു സംയുക്ത സമരത്തിന് യുഡിഎഫ് തയ്യാറല്ലെന്നും സുധീരന്‍ പറഞ്ഞു. സര്‍വകക്ഷി സംഘം ഡല്‍ഹിക്ക് പോകും. നിയമസഭയില്‍ പ്രമേയം പാസാക്കാന്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കും. എന്നാല്‍ എല്‍ഡിഎഫുമായി സംയുക്ത സമരത്തിന് യുഡിഎഫ് തയ്യാറാണെന്നത് തെറ്റായ വാര്‍ത്തയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ സഹകരണ മേഖലയെ സംരക്ഷിക്കാനായി എല്‍ഡിഎഫുമായി യോജിച്ച് സമരം ചെയ്യാന്‍ തയ്യാറാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss