|    Jul 22 Sat, 2017 8:38 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ചെന്നിത്തലയുടെ പ്രസ്താവന കള്ളന് ടോര്‍ച്ചടിച്ചുകൊടുക്കുന്ന പണിയെന്ന് വി എസ്

Published : 10th October 2015 | Posted By: TK

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ നടത്തിയ മൈക്രോ ഫിനാന്‍സ് തട്ടിപ്പു സംബന്ധിച്ച് തന്റെ മുന്നില്‍ പരാതിയൊന്നുമില്ലെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന കള്ളന് ടോര്‍ച്ചടിച്ചു കൊടുക്കുന്ന പോലിസിന്റെ പണിയാണെന്നു പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് സംബന്ധിച്ചു തെളിവുകള്‍ സഹിതം താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ആഭ്യന്തര-വിജിലന്‍സ് വകുപ്പുകളുടെ പക്കലുണ്ട്.

എന്നിട്ട് ആ ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഒത്താശയോടെ ഒതുക്കിവച്ചാണ് ഇതുസംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തട്ടിവിടുന്നത്. പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ നിന്നു കൈയിട്ടു വാരുന്ന നടേശനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിലൂടെ വെളിപ്പെടുന്നത് കോണ്‍ഗ്രസ്സിന്റെ ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയമാണ്.

എസ്.എന്‍.ഡി.പിയെ ഉപയോഗിച്ച് ബി.ജെ.പിയുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുന്നതിനു നടേശന് ഒത്താശചെയ്യുകയാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചെയ്യുന്നതെന്നും വി എസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക