|    Nov 21 Wed, 2018 8:02 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ചെന്നിത്തലയുടെ ആവശ്യം തള്ളി; ബ്രൂവറിയില്‍ അന്വേഷണം വേണ്ടെന്ന് ഗവര്‍ണര്‍

Published : 8th November 2018 | Posted By: kasim kzm

തിരുവനന്തപുരം: അനധികൃതമായി ബ്രൂവറികള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരേ അന്വേഷണം ആവശ്യമില്ലെന്ന് ഗവര്‍ണര്‍ ജസ്—റ്റിസ് പി സദാശിവം. കേസിലെ ഹൈക്കോടതി വിധി കൂടി പരിഗണിക്കുമ്പോള്‍ അന്വേഷണം പ്രഖ്യാപിക്കാനാവില്ലെന്നാണു ഗവര്‍ണറുടെ നിലപാട്. സര്‍ക്കാരിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ കത്തിലാണു ഗവര്‍ണറുടെ മറുപടി.
മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരേ അന്വേഷണം നടത്തണമെങ്കില്‍ ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. ഇതിനായി മൂന്ന് തവണ പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടിരുന്നു. എന്നാല്‍ ഹൈക്കോടതി തീര്‍പ്പാക്കിയ കേസില്‍ ഇനി അന്വേഷണം വേണ്ടെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. അതേസമയം, ബ്രൂവറി ഡിസ്റ്റലറി അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ടി പി രാമകൃഷ്ണനുമെതിരേ കേസെടുത്ത് അന്വേഷിക്കാന്‍ അനുമതി നല്‍കണമെന്ന തന്റെ ആവശ്യം ഗവര്‍ണര്‍ നിരസിച്ച പശ്ചാത്തലത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് മറ്റു മാര്‍ഗങ്ങള്‍ തേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കേരള ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിലൊന്നാണു ബ്രൂവറിയെന്നും ചെന്നിത്തല പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss