|    Nov 17 Sat, 2018 4:18 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ചെനാബ് നദിയില്‍ വാന്‍ വീണ് 13 മരണം

Published : 22nd August 2018 | Posted By: kasim kzm

ജമ്മു: തീര്‍ത്ഥാടകരെയും വഹിച്ചു പോവുകയായിരുന്ന വാന്‍ നിയന്ത്രണം തെറ്റി ചെനാബ് നദിയില്‍ വീണു 13 പേര്‍ മരിച്ചു. ജമ്മുകശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലാണു സംഭവം. മരിച്ചവരില്‍ അഞ്ചുവയസ്സുകാരിയും പെടുന്നു. ജില്ലയിലെ മാതാ മച്ചൈല്‍ ക്ഷേത്രത്തിലേക്കു പുറപ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്. 11 തീര്‍ത്ഥാടകരാണ് വാനിലുണ്ടായിരുന്നത്. ഇവരോടൊപ്പം ഡ്രൈവറും കണ്ടക്ടറും മരിച്ചു. മൃതദേഹങ്ങളെല്ലാം കണ്ടെടുത്തെന്ന് രക്ഷാപ്രവര്‍ത്തനത്തിനു മേല്‍നോട്ടം വഹിച്ച എസ്എസ്പി രജീന്ദര്‍ കുമാര്‍ ഗുപ്ത അറിയിച്ചു. കിഷ്ത്വാര്‍ ജില്ലയില്‍ 24 മണിക്കൂറിനകം നടന്ന രണ്ടാമത്തെ അപകടമാണിത്. തിങ്കളാഴ്ച ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രണ്ടു വാഹനങ്ങളിലെ ഏഴുപേര്‍ മരിച്ചിരുന്നു. 12 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss