|    Mar 26 Sun, 2017 6:29 pm
FLASH NEWS

ചെത്തി കടപ്പുറത്ത് വിമാനാവശിഷ്ടം

Published : 29th July 2016 | Posted By: SMR

മാരാരിക്കുളം(ആലപ്പുഴ): ചെത്തി കടപ്പുറത്ത് തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി. ഇസ്രായേല്‍ എയര്‍ ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഐഎഐ മിലാറ്റ് ഡിവിഷന്‍, മിലിറ്ററി എയര്‍ ക്രാഫ്റ്റ് എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുള്ള ചിറക് ഭാഗമാണ് തീരത്ത് അടിഞ്ഞത്. ഏകദേശം രണ്ടര മീറ്ററോളം നീളം വരും.
ഇന്നലെ വൈകീട്ടാണ് അവശിഷ്ടം കടപ്പുറത്ത് കണ്ടെത്തിയത്. ചെത്തിയില്‍ ചാകരയുണ്ട്. മല്‍സ്യബന്ധനം നടത്തുന്നതിനിടയില്‍ വലയില്‍ ഉടക്കിയപ്പോള്‍ മല്‍സ്യത്തൊഴിലാളികള്‍ തീരത്ത് ഉപേക്ഷിച്ചതാണെന്ന് പോലിസ് പറഞ്ഞു.  ചേര്‍ത്തല ഡിവൈഎസ്പി എം രമേഷ്‌കുമാര്‍ എത്തി വിമാനാവശിഷ്ടം പരിശോധനയ്ക്കായി അര്‍ത്തുങ്കല്‍ സ്‌റ്റേഷനിലേക്ക് മാറ്റി. കൊച്ചി ഇന്ത്യന്‍ നേവിയില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥര്‍ പോലിസ് സ്‌റ്റേഷനില്‍ എത്തി പരിശോധന നടത്തി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക