|    Mar 29 Wed, 2017 3:24 am
FLASH NEWS

ചെങ്ഡു ഗ്രാന്റ്പ്രി ചെസ് കിരീടം ഹരികയ്ക്ക്

Published : 16th July 2016 | Posted By: SMR

ചെങ്ഡു: ചൈനയിലെ ചെങ് ഡു ഗ്രാന്റ്പ്രി ചെസ്സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഗ്രാന്റ്മാസ്റ്റര്‍ ഡി ഹരികയ്ക്കു കിരീടം. വെള്ളക്കരുക്കളുമായി മല്‍സരിക്കാനിറങ്ങിയ ഹരിക റഷ്യയുടെ ഓ ള്‍ഗ ഗ്രിയയെ സമനിലനിലയി ല്‍ കുരുക്കി കന്നിക്കിരീടം കൈ ക്കലാക്കുകയായയിരുന്നു.
ലോകത്തിലെ മികച്ച 12 താരങ്ങള്‍ മാറ്റുരച്ച റൗണ്ട് റോബിന്‍ ടൂര്‍ണമെന്റില്‍ ഏഴു പോയിന്റ് നേടിയാണ് ഹരിക കിരീടം കരസ്ഥമാക്കിയത്. ഇന്ത്യയുടെ മറ്റൊരു താരമായ കനേരു ഹംപിയും ഏഴു പോയിന്റ് നേടിയിരുന്നെങ്കിലും മികച്ച ടൈബ്രേക്കര്‍ റെക്കോഡിന്റെ മികവില്‍ ഹരിക ജേതാവായി.
ജയത്തിനോടടുത്തു നില്‍ക്കുമ്പോഴും സമ്മര്‍ദ്ദം മൂലം ത ന്റെ മികച്ച പ്രകടനം കാഴ്ചവക്കുന്നതിന് തടസമായെന്നായിരുന്നു മല്‍സരശേഷം ഹരികയുടെ പ്രതികരണം. 62 നീക്കങ്ങളിമായി പ്രതിരോധിച്ച ഓള്‍ഗ സമനില വഴങ്ങുകയായിരുന്നു.
നേരത്തേ ഹംപിയുമായുള്ള മല്‍സരത്തിലും ജയം ഹരികയ് ക്കൊപ്പമായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day