|    Aug 16 Thu, 2018 5:27 pm

ചെങ്ങളായിയില്‍ സിപിഎം-യൂത്ത് ലീഗ് സംഘര്‍ഷം: നാലുപേര്‍ക്കു പരിക്ക്

Published : 5th August 2018 | Posted By: kasim kzm

ശ്രീകണ്ഠപുരം: ചെങ്ങളായിയില്‍ സിപിഎം-യൂത്ത്‌ലീഗ് സംഘര്‍ഷം. സിപിഎം പഞ്ചായത്തംഗം ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. ചെങ്ങളായി പഞ്ചായത്തംഗവും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ പി വി രാജന്‍ (54), ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ടി ധനേഷ്(32), യൂത്ത്‌ലീഗ് ചെങ്ങളായി ശാഖ ഖജാഞ്ചി എന്‍ റഫീഖ്(30), കൊടിയില്‍ മുഹമ്മദ് കുഞ്ഞി(42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സിപിഎം പ്രവര്‍ത്തകരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും യൂത്ത് ലീഗ് പ്രവര്‍ത്തകരെ ഇരിക്കൂര്‍ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണന്നു സംഭവം. എംപി ഫണ്ടില്‍ നിന്ന് അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് ചെങ്ങളായി ടൗണില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിനു കാരണം. ലൈറ്റ് സ്ഥാപിക്കാന്‍ എത്തിയവര്‍ക്ക് സ്ഥലം കാണിച്ചുകൊടുക്കുന്നതിനിടെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നു സിപിഎം ആരോപിച്ചു. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിന് മുന്നില്‍ ലൈറ്റ് സ്ഥാപിക്കരുതെന്നും ടൗണില്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ആക്രമിക്കുകയായിരുന്നുവെന്ന് മുസ്്‌ലിം ലീഗും ആരോപിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss