|    Oct 24 Wed, 2018 4:08 am
FLASH NEWS

‘ചെങ്ങറ സമരഭൂമിയില്‍ സംഘര്‍ഷത്തിന് സിപിഎം ആസൂത്രിത നീക്കം’

Published : 27th September 2017 | Posted By: fsq

 

പത്തനംതിട്ട: ചെങ്ങറ സമരഭൂമിയില്‍ തങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന വാശിയോടെ സംഘര്‍ഷമുണ്ടാക്കാന്‍ സിപിഎം ആസൂത്രിത നീക്കം നടത്തുകയാണെന്ന് അംബേദ്കര്‍ സ്മാരക മാതൃകാ ഗ്രാമ വികസന സൊസൈറ്റി. ചെങ്ങറയില്‍ ക്രമസമാധാനം തകരാറിലാക്കുന്ന നടപടികളൊന്നുമുണ്ടാകരുതെന്ന് ജില്ലാ കലക്ടര്‍ ജൂലൈ 22ന് ഉത്തരവിട്ടിരുന്നു. ഇതിന് വിരുദ്ധമായി ഡി വൈഎഫ്‌ഐ ഫഌക്‌സ് ബോ ര്‍ഡുകള്‍ സമരഭൂമിക്കുളളില്‍ സ്ഥാപിക്കുകയും പ്രകടനം നടത്തുകയും ചെയ്തതാണ് കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ക്കു കാരണമായത്. പോലിസ് ഇടപെട്ട് പ്രശ്‌നങ്ങള്‍ രമ്യതയില്‍ അവസാനിപ്പിച്ച് എല്ലാവരും പിരിഞ്ഞു പോകുന്ന സമയത്ത് സിപിഎം, ഡിവൈഎഫ്‌െഎ പ്രവര്‍ത്തകര്‍ സ്ത്രീകളും കുട്ടികളും അടക്കമുളളവരുടെ നേരെ മുളകുപൊടിയും ആസിഡു പോലുളള പൊളളുന്ന ദ്രാവകവുമൊഴിക്കുകയായിരുന്നു. തുടര്‍ന്ന് ഡിവൈഎഫ്‌ഐയിലെ ആളുകള്‍ സ്വന്തം പ്രവര്‍ത്തകരെ മര്‍ദിക്കുകയും വെട്ടുകയും ചെയ്തിട്ട് നിരപരാധികളുടെ പേരില്‍ കേസ് കൊടുത്തു. വെട്ടിയയാളെ തങ്ങള്‍  പിടിച്ചു പോലിസിനെ ഏല്‍പ്പിച്ചെങ്കിലും കേസെടുക്കാതെ വിട്ടയച്ചു. പകരം അഞ്ച് സ്ത്രീകളടക്കം തങ്ങളുടെ ഒമ്പതു പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജയിലലടച്ചു. അറസ്റ്റിലായ സൊസൈറ്റി പ്രസിഡന്റ് സംഭവ സമയത്ത് ചെങ്ങറയിലുണ്ടായിരുന്നില്ല. പിതാവിന്റെ സംസ്‌കാര ചടങ്ങ് നടത്താന്‍ മാങ്കോട്ടയിരുന്നു. സമരഭൂമിയിലുളള രാജന്‍ഫിലിപ്പ് എന്ന സിപിഎം പ്രവര്‍ത്തകനൊപ്പമുളള ചിലരും പുറത്തു നിന്നുളളവരും ചേര്‍ന്നാണ് സംഘര്‍ഷമുണ്ടാക്കിയത്. കലക്ടറുടെ മുന്നില്‍ വച്ച്  പ്രശ്‌നങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യാമെന്ന് എസെഎ പറഞ്ഞ് സാമാധനം കൈവരിച്ചയുടനെ മുളകുവെളളവും ദ്രാവകവും ഒഴിച്ചത് സംഘര്‍ഷമുണ്ടാക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നതിന്റെ തെളിവാണ്.  സമരഭൂമിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം സംഘര്‍ഷത്തിലേക്കെത്തരുതെന്ന കലക്ടറുടെ ഉത്തരവ് പാലിക്കണമെന്നുമാണ് ഭൂരിഭാഗം ആളുകളുടെയും നിലപാട്. എന്നാല്‍, സിപിഎം അടക്കം ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വിരോധവുമില്ലെന്നും സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് പി വൈ ജോര്‍ജ്, ഭാരവാഹികളായ കെ ബി മനോജ്, എ.എന്‍ രാജേഷ്, ആര്‍ സോമശേഖരന്‍, ജെ കൃഷ്ണന്‍കുട്ടി പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss