|    Oct 24 Wed, 2018 1:42 am
FLASH NEWS
Home   >  Kerala   >  

ചെങ്ങറ സമരഭൂമിയില്‍ സംഘര്‍ഷം;മൂന്ന് പേര്‍ക്ക് വെട്ടേറ്റു

Published : 24th September 2017 | Posted By: mi.ptk

കോന്നി: ചെങ്ങറ സമരഭൂമിയില്‍ ഇരു വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം. മൂന്നു പേര്‍ക്ക് വെട്ടേറ്റു.സമരഭൂമിയിലെ താമസക്കാരായ രാജന്‍ ഫിലിപ്പ്, ഷിബു, രോഹിണി എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഒരു വിഭാഗം ആള്‍ക്കാര്‍ സമര ഭൂമിയില്‍ സര്‍ക്കാരിന് അനുകൂലമായി ഫ് ളക് ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സമരഭൂമിയിലെ നാല്‍പ്പത്തി എട്ടാം നമ്പര്‍ ഡിവിഷനില്‍ രാജന്‍ ഫിലിപ്പിന്റെ നേതൃത്വത്തിലാണ് ഫ് ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. ചെങ്ങറ ഡവലപ്പ്‌മെന്റ് സൊസൈറ്റി പ്രവര്‍ത്തകരാണ് സമര ഭൂമിയില്‍ സ്ഥാപിച്ച ഫ് ളക്‌സ് ബോര്‍ഡ് നീക്കം ചെയ്തതെന്നാണ് അറിയാന്‍ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ മലയാലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി സമര ഭുമിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥയിലാണ്. സമരഭൂമിയിലുള്ള ഒരു വിഭാഗം ആളുകളെ അവിടെ നിന്നും പുറത്താക്കുകയും അതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയുമായിരുന്നു.പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെട്ട് ചര്‍ച്ച ചെയ്താണ് സമര ഭൂമിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരെ തിരികെ പ്രവേശിപ്പിച്ചത്. ഹാരിസണ്‍ കമ്പനിയുടെ അധീനതയിലുള്ള ചെങ്ങറ തോട്ടത്തില്‍ 2017 ആഗസ്റ്റ് 4ന് ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ സംഘം കുടില്‍ കെട്ടിയാണ് സമരം ആരംഭിച്ചത്. അന്ന് മുതല്‍ സമരക്കാരെ ചെങ്ങറ ഭൂമിയില്‍ നിന്ന ഇറക്കി വിടാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പൊലീസും ആകുന്നതെല്ലാം ചെയ്തതാണ്. അതിനെ അതി ജീവിച്ചാണ് സമരഭൂമിയിലെ ജനങ്ങള്‍ നിലകൊള്ളുന്നത്. സമരനായകനായ ളാഹ ഗോപാലനെ സമരഭൂമിയില്‍ നിന്നും ഇറക്കി വിട്ടവരാണ് അവിടെ നേതൃത്വം നല്‍കുന്നത്. ഇതിനെ തുടര്‍ന്നാണ് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss