|    Jul 22 Sun, 2018 2:38 pm
FLASH NEWS

ചെങ്ങറ സമരഭൂമിയില്‍ ഇരുവിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം; മൂന്നുപേര്‍ക്കു പരിക്ക്‌

Published : 25th September 2017 | Posted By: fsq

 

കോന്നി: ചെങ്ങറ സമരഭൂമിയില്‍ ഇരുവിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം. ഗുരുതരമായി പരിക്കേറ്റ  മൂന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമരഭൂമിയിലെ താമസക്കാരായ രാജന്‍ ഫിലിപ്പ്, ഷിബു, രോഹിണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് 3.30 ഓടെയാണ്  സംഘര്‍ഷം. സമരഭൂമിയിലെ 48ാം ശാഖയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ബോര്‍ഡ് വച്ചതിനെ  ചെങ്ങറ ഡവലപ്പ്‌മെന്റ് സൊസൈറ്റി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയും, ബോര്‍ഡ് തകര്‍ക്കപ്പെട്ടപ്പോള്‍ രാജന്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയും ചെയ്തതോടെ സംഘര്‍ഷമുണ്ടായി. ഇരു വിഭാഗങ്ങളുമായി പോലിസ് വിഷയങ്ങള്‍ സംസാരിച്ച് കലക്ടറുമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണാമെന്ന് ഉറപ്പ് നല്കി തിരികെ പോയതിന് ശേഷമായിരുന്നു ആക്രമണം. രാജന്‍ ഫിലിപ്പിനെ ഇനിയും സമരഭൂമിയില്‍ കയറ്റില്ലെന്ന ഉറച്ച നിലപാടിലാണ് ചെങ്ങറ ഡെവലപ്‌മെന്റ് സൊസൈറ്റി. രണ്ട് മാസം മുമ്പ് പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇരുവിഭാഗങ്ങളും ഉറപ്പ് നല്‍കിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss