|    Nov 24 Fri, 2017 2:14 am
FLASH NEWS

ചെങ്ങറ സമരം നേതാക്കളുമായി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തി

Published : 6th August 2017 | Posted By: fsq

 

പത്തനംതിട്ട: ചെങ്ങറ അംബേദ്കര്‍ സ്മാരക മാതൃക ഗ്രാമ വികസന സൊസൈറ്റി ഭാരവാഹികള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ഡിസിസി ഓഫീസില്‍ ചര്‍ച്ച നടത്തി. സമരഭൂമിയില്‍ കഴിയുന്ന കുടുംബങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ കഴിയുകയാണ്. കുടിവെള്ളം, ഭക്ഷണം, ശൗചാലയ സൗകര്യം എന്നിവയില്ലാതെ പാവപ്പെട്ട തൊഴിലാളികള്‍ കഷ്ട്ടപ്പെടുന്ന അവസ്ഥ ഉമ്മന്‍ ചാണ്ടിയോട് ഭാരവാഹികള്‍ വിശദീകരിച്ചു. ചെങ്ങറ സമര ഭൂമിയിലെ വിഷയങ്ങളെക്കുറിച്ച് ഡിസിസി തയ്യാറാക്കിയ റിപോര്‍ട്ട് പ്രസിഡന്റ് ബാബു ജോര്‍ജ് ഉമ്മന്‍ ചാണ്ടിക്ക് കൈമാറി.  അംബേദ്കര്‍ സ്മാരക മാതൃകാ ഗ്രാമവികസന സൊസൈറ്റി പ്രസിഡന്റ് റ്റി ആര്‍ ശശി, സെക്രട്ടറി സുകുമാരന്‍ പനവേലില്‍, സന്തോഷ് ഇലന്തൂര്‍ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക