|    Oct 24 Wed, 2018 3:36 am
FLASH NEWS

ചെങ്ങറ സംഘര്‍ഷം : സമരഭൂമിയിലെ വനിതാ പ്രവര്‍ത്തകരടക്കം ഒമ്പതു പേര്‍ അറസ്റ്റില്‍

Published : 26th September 2017 | Posted By: fsq

 

കോന്നി: ചെങ്ങറ കൈയേറ്റഭൂമിയില്‍ കഴിഞ്ഞദിവസം ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ പോലിസ് അറസ്റ്റ് ചെയ്്തു. ചെങ്ങറ ഡവലപ്‌മെന്റ് സൊസൈറ്റി നേതാവ് ടി ആര്‍ ശശി, ഗോപാലന്‍, ബിനു, വിഷ്ണു, സുലോചന, സുമ, രമണി, സുശീല, സുമ എന്നിവരെ പത്തനംതിട്ട പോലിസ് അറസ്റ്റ് ചെയ്തു. പോലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ കേസിലും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനായി കോംപൗണ്ടില്‍ കയറാന്‍ അനുവദിക്കാത്തതിനുമാണ് അറസ്റ്റ്. ഇവരെ സിജെഎം കോടതിയില്‍ ഹാജരാക്കി റിമാന്റ്്് ചെയ്തു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഞായറാഴ്ച വൈകീട്ട് 3.30ഓടെ സമരഭൂമിയിലെ 48ാം നമ്പര്‍ ശാഖയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ബോര്‍ഡ് വച്ചതിനെ ചെങ്ങറ ഡവലപ്പ്‌മെന്റ് സൊസൈറ്റി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്‌തെങ്കിലും നീക്കാന്‍  തയ്യാറായില്ല. സര്‍ക്കാരിന് അനുകൂലമായി മുദ്രാവാക്യം മുഴക്കുകയും ചെയ്തു. തുടര്‍ന്ന് ബോര്‍ഡ് തകര്‍ത്തപ്പോള്‍  രാജന്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ഇരു വിഭാഗങ്ങളുമായി പോലിസ് വിഷയങ്ങള്‍ സംസാരിച്ച് കലക്ടറുമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണാമെന്ന് ഉറപ്പ് നല്കി തിരികെ പോയതിന് ശേഷമായിരുന്നു ആക്രമണം. രണ്ട് മാസം മുമ്പ് പ്രശ്‌നങ്ങളുണ്ടാവില്ലെന്ന് കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇരുവിഭാഗങ്ങളും ഉറപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സ്ഥലത്ത് പോലിസ് ക്യാംപ് ചെയ്യുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss