|    Oct 18 Thu, 2018 10:01 am
FLASH NEWS

ചെങ്ങറ ഭൂസമരത്തില്‍ പുനരധിവസിക്കപ്പെട്ടവരുടെ ആവശ്യങ്ങള്‍ പരിഹരിക്കണം: കമ്മീഷന്‍

Published : 16th September 2017 | Posted By: fsq

 

കാസര്‍കോട്്: ചെങ്ങറ ഭൂസമരത്തില്‍ പുനരധിവസിക്കപ്പെട്ടവരുടെ ആവശ്യം പരിഗണിച്ച് പുനരധിവസിക്കപ്പെട്ടവരില്‍ നിന്ന് അഞ്ചുപേരടങ്ങിയ സബ് കമ്മിറ്റി രൂപീകരിക്കുവാന്‍ സംസ്ഥാന പട്ടികജാതി-പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ഇവരുടെ പരാതിയില്‍ ആറുകാര്യങ്ങളില്‍ ഉടന്‍ പരിഹാരം കാണണമെന്നും ജില്ലാ കലക്ടറോട്് കമ്മീഷന്‍ അധ്യക്ഷന്‍ റിട്ട.ജഡ്ജി പി എന്‍ വിജയകുമാര്‍ ശുപാര്‍ശ ചെയ്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ പരാതിപരിഹാര അദാലത്തിലാണ് തീരുമാനം. പുനരധിവസിക്കപ്പെട്ടവര്‍ക്ക് അനുവദിച്ച ഭൂമി അളന്നുതിരിച്ചു പട്ടയം നല്‍കണം, ഈ ഭൂമിയുടെ നാല് അതിരുകള്‍ വ്യക്തമാക്കി പട്ടയത്തില്‍ അവകാശികളുടെ പേര് കൃത്യമായി രേഖപ്പെടുത്തണം, റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യണം, വ്യവസ്ഥകള്‍ക്ക് വിധേയമായി പട്ടിക ജാതി വിഭാഗത്തിലുള്ളവരെ റേഷന്‍ കാര്‍ഡില്‍ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം, വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിക്കുന്നതിന് ധനസഹായവും വീടുള്ളവര്‍ക്ക് വീട്ട് നമ്പര്‍ നല്‍കുകയും വേണം, ഇക്കാര്യത്തില്‍ ജില്ലാ കലക്ടര്‍, ആര്‍ഡിഒ, ജില്ലാ പട്ടികജാതി-പട്ടികവര്‍ഗ ഓഫിസര്‍, ബന്ധപ്പെട്ട മറ്റ് ഓഫിസര്‍മാര്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ത്ത് നടപടികള്‍ ത്വരിതപ്പെടുത്തണം എന്നിവയാണ് ശുപാര്‍ശയിലെ പ്രധാനനിര്‍ദേശങ്ങള്‍. ചെങ്ങറയിലെ പുനരധിവസിക്കപ്പെട്ടവരുടെ കാര്യങ്ങളില്‍ ആര്‍ഡിഒ പി കെ ജയശ്രീ നല്‍കിവരുന്ന സേവനങ്ങള്‍ കമ്മീഷന്‍ അഭിനന്ദിച്ചു. കമ്മീഷന്‍ അധ്യക്ഷനെ കൂടാതെ അംഗങ്ങളായ എഴുകോണ്‍ നാരായണന്‍, അഡ്വ.കെ കെ മനോജ് എന്നിവര്‍ ഉള്‍പ്പെട്ട മൂന്നു ബഞ്ചുകളിലായി നടന്ന അദാലത്തില്‍ 75 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 48 കേസുകള്‍ തീര്‍പ്പാക്കി. നൂറിലധികം പുതിയ പരാതികള്‍ അദാലത്തില്‍ ലഭിച്ചതായും കമ്മീഷന്‍ അധ്യക്ഷന്‍ വ്യക്തമാക്കി. മറ്റ് ജില്ലകളെ അപേക്ഷിച്ച് കാസര്‍കോട് ജില്ലയിലാണ് ഏറ്റവുമധികം പരാതികള്‍ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss