|    Oct 17 Wed, 2018 12:44 am
FLASH NEWS
Home   >  Kerala   >  

ചെങ്ങറയിലെ അതിജീവന സമരത്തെ എസ്ഡിപിഐ പിന്തുണയ്ക്കും

Published : 30th September 2017 | Posted By: shadina sdna


പത്തനം തിട്ട: ചെങ്ങറയിലെ ഭൂസമരത്തെ തകര്‍ക്കാന്‍ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും നേതൃത്വത്തില്‍ നീക്കം നടക്കുന്നതായി എസ്ഡിപിഐ.  ചെങ്ങറ സമരത്തെ സിപിഎം ബോധപൂര്‍വം തകര്‍ക്കാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 2 വൈകിട്ട് 3 മണിക്ക് വിവിധ പാര്‍ട്ടികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ പത്തനംതിട്ട ശാന്തി ടൂറിസ്റ്റ് ഹോമില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കും. 2007 ആഗസ്റ്റ് 23ന് സാധുജന വിമോചന സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ദലിതരും ആദിവാസികളും ആരംഭിച്ച സമരത്തെ ഹാരിസണ്‍ ഗുണ്ടകളെക്കൊണ്ടും പോലിസിനെക്കൊണ്ടും തകര്‍ക്കുവാനാണ് അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിച്ചത്. സമരഭൂമിക്കുള്ളിലെ മുപ്പതോളം വരുന്ന സിപിഎം അനുഭാവി കുടുംബങ്ങളെ മറയാക്കി സമരഭൂമിക്കുള്ളില്‍ സ്വാധീനമുറപ്പിക്കാനും പാര്‍ട്ടി സംഘടന രൂപീകരിച്ച് സമരത്തെ ശിഥിലമാക്കാനുമാണ് സിപിഎം ശ്രമിക്കുന്നത്. നിശ്ചയദാര്‍ഢ്യം കൊണ്ടും അതിജീവന പോരാട്ടവീര്യം കൊണ്ടും ഇതിനെയെല്ലാം അതിജീവിച്ചെങ്കിലും സമരത്തെ തകര്‍ക്കാന്‍ സിപിഎം ഇപ്പോഴും ശ്രമിക്കുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലുത്തെ ഉദാഹരണമാണ് 2017 സെപ്റ്റംബര്‍ 24ന് ചെങ്ങറയില്‍ നടന്ന ആക്രമണം. ചെങ്ങറയിലെ ഭൂമി പ്രവര്‍ത്തകര്‍ തുല്യമായി വീതിച്ചെടുക്കുകയും തോട്ടത്തിലെ റബര്‍ മരങ്ങള്‍ മുറിച്ച് അവിടെ കൃഷിഭൂമിയാക്കി അതിജീവനം നടത്തവെയാണ് സമരഭൂമി വീണ്ടും സംഘര്‍ഷഭരിതമാക്കാന്‍ സിപിഎം ശ്രമിക്കുന്നത്. സമരഭൂമിയിലെ കുടുംബങ്ങള്‍ക്ക് പട്ടയം, വീട്ട് നമ്പര്‍, റേഷന്‍ കാര്‍ഡ്, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയ തടയുകയാണ് അവരുടെ ലക്ഷ്യമെന്നും എസ്ഡിപിഐ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss