|    Sep 19 Tue, 2017 5:09 pm
FLASH NEWS
Home   >  Kerala   >  

ചെങ്ങമനാട് പഞ്ചായത്ത് തെരുവുനായക്കളെ കൊന്നുതുടങ്ങി: നിയമനടപടി നേരിടാന്‍ തയ്യാര്‍

Published : 19th September 2016 | Posted By: Navas Ali kn

STRAY DOG
ആലുവ: തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ ചെങ്ങമനാട് പഞ്ചായത്തില്‍ ജനരക്ഷ ലക്ഷ്യമാക്കി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അക്രമണകാരികളായ തെരുവുനായ്ക്കളെ കൊന്നൊടുക്കി. തെരുവുനായ്ശല്യം മൂലം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറത്തിറങ്ങി നടക്കുവാന്‍ പോലും സാധിക്കാത്ത സാഹചര്യത്തിലാണ് ഭരണ-പ്രതിപക്ഷാംഗങ്ങളായ 18 മെംബര്‍മാര്‍ ചേര്‍ന്ന് തെരുവുനായ വേട്ടയ്ക്കിറങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ആരംഭിച്ച തെരുവുനായ് വേട്ടയില്‍ 25ല്‍പരം അക്രമണകാരികളായ തെരുവുനായ്ക്കളെ വകവരുത്തി. ചെങ്ങമനാടിനെ കേരളത്തിലെ തെരുവുനായ വിമുക്തമായ ആദ്യ മാതൃകാ പഞ്ചായത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെയും മെംബര്‍മാരുടേയും നേതൃത്വത്തില്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയത്. പഞ്ചായത്തിന്റെ ആവശ്യപ്രകാരം നായപിടുത്തത്തില്‍ പരിശീലനം ലഭിച്ച വരാപ്പുഴ സദേശി രഞ്ജനേയും കൂട്ടരേയും തെരുവുനായ ഉന്മൂലനസംഘം ചെയര്‍മാന്‍ ജോസ് മാവേലി നിയോഗിച്ചു. ചെങ്ങമനാടും പരിസരപ്രദേശങ്ങളിലുമുള്ള മുഴുവന്‍ തെരുവുനായ്ക്കളെയും പിടികൂടി കൊല്ലാനാണ് പഞ്ചായത്തിന്റെ ശ്രമം. പിടികൂടിയ നായ്ക്കളില്‍ പലതിനും പേ വിഷബാധയും പകര്‍ച്ചവ്യാധിയുമുള്ളതായി പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ രാജേഷ് പറഞ്ഞു. തെരുവുനായ്ക്കളെ കൊന്നതിന്റെ പേരിലുള്ള നിയമ നടപടികള്‍ എന്തുതന്നെ ആയാലും നേരിടാന്‍ തന്നെയാണ് പഞ്ചായത്തിന്റെ തീരുമാനം. അതിനായുള്ള ഒരുക്കത്തിലാണ് പ്രസിഡന്റുള്‍പ്പെടെ എല്ലാവരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക