|    Apr 30 Sun, 2017 8:43 am
FLASH NEWS

ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ കാമറ സുരക്ഷയില്‍

Published : 19th November 2016 | Posted By: SMR

ചെങ്ങന്നൂര്‍: കേരളത്തിലെ ശബരിമല ഉള്‍പ്പെടുന്ന തന്ത്രപ്രധാന മേഖലകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന രഹസ്യാന്വേഷണത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ട്രെയിന്‍ മാര്‍ഗം ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്ന ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റഷനും പരിസരവും ക്ലോസ്ഡ് സര്‍ക്യൂട്ട് കാമറ നിരീക്ഷണത്തിലാക്കുന്നു. ഇതിന്റെ ഭാഗമായി സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും കാമറകള്‍ സ്ഥാപിച്ചുതുടങ്ങി. ആദ്യഘട്ടത്തില്‍ 16 കാമറകളാണ് സ്ഥാപിക്കുന്നത്. തീര്‍ത്ഥാടന കാലം തീരും വരെ കാമറ നിരീക്ഷണം ഉണ്ടാവും. മുന്‍കാലങ്ങളില്‍ തീര്‍ത്ഥാടന കാലത്ത് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് മോഷണവും പോക്കറ്റടിയും വ്യാപകമായിരുന്നു. മോഷ്ടാക്കളെ പിടികൂടാന്‍ പോലിസും, ആര്‍പിഎഫും വേഷം മാറി റോന്തുചുറ്റിയാണ് ഇത്തരക്കാരെ പിടികൂടിയിരുന്നത്. തീര്‍ത്ഥാടനം ആരംഭിക്കുന്നതോടെ ദക്ഷിണേന്ത്യയിലെ കുപ്രസിദ്ധരായ മോഷ്ടാക്കള്‍ തീര്‍ത്ഥാടകരെ കൊള്ളചെയ്യുന്നതിനായി ചെങ്ങന്നൂരില്‍ എത്തുന്നത് പതിവാണ്. തീര്‍ത്ഥാടനം കഴിഞ്ഞ് മടക്കയാത്രക്കായി റെയില്‍വേ സ്റ്റേഷനിലെത്തുന്ന അന്യസംസ്ഥാന ഭക്തന്‍മാര്‍ ക്ഷീണം മൂലം പ്ലാറ്റ്‌ഫോമില്‍ വിരിവെച്ച് വിശ്രമിക്കുന്നത് പതിവാണ്. ഇവരില്‍ നിന്ന് ട്രെയിന്‍ വന്നുനില്‍ക്കുമ്പോള്‍ ഉണ്ടാവുന്ന തിരക്ക് മുതലെടുത്തുമാണ് പോക്കറ്റടിയും മോഷണവും നടക്കുന്നത്. ഇവിടം കാമറാ നിരീക്ഷണത്തിലാവുന്നതോടെ മോഷ്ടാക്കളെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനും പോലിസിനു സഹായകരമാവും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day