|    Jun 25 Mon, 2018 1:30 pm
Home   >  Todays Paper  >  Page 5  >  

ചെങ്ങന്നൂര്‍ തോല്‍വി ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്യും

Published : 5th June 2018 | Posted By: kasim kzm

മലപ്പുറം: ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തോല്‍വി 23ന് ചേരുന്ന മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ചര്‍ച്ച ചെയ്യുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.  വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിക്കുന്നത്. തോല്‍വിയുടെ കാരണങ്ങളെക്കുറിച്ച് ഗൗരവമായി തന്നെ ചര്‍ച്ച ചെയ്യുമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു പാര്‍ട്ടിയെ സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു. ഇതു പ്രകാരം കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തക കണ്‍വന്‍ഷനുകള്‍ വിളിച്ചുചേര്‍ക്കും. ഇതില്‍ ആദ്യത്തേത് ജൂലൈ 4ന് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ തിരൂരില്‍ നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss