|    Oct 20 Sat, 2018 7:35 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം

Published : 20th August 2018 | Posted By: kasim kzm

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം തുറക്കാന്‍ മന്ത്രി കെകെ ശൈലജ നിര്‍ദേശം നല്‍കി. വിവിധ ക്യാംപുകളിലേക്ക് ആവശ്യമായ മരുന്നുകളും ജീവനക്കാരെയുമെല്ലാം ഏകോപിപ്പിക്കുന്നതും ഈ കണ്‍ട്രോള്‍ റൂമില്‍ നിന്നാണ്.
ഒരു രോഗിക്ക് പോലും ചികില്‍സ ലഭ്യമാവാത്ത സാഹചര്യം ഉണ്ടാവരുത്. കടുത്ത അസുഖമാണെങ്കില്‍ വിദഗ്ധ ചികില്‍സ ലഭ്യമാക്കാനുള്ള സൗകര്യം മെഡിക്കല്‍ സംഘം ഒരുക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ നടന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ചെങ്ങന്നൂരിലെ പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നു കൂടുതല്‍ ജീവനക്കാരെ ചെങ്ങന്നൂരില്‍ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് അനാവശ്യ കാരണങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് അവധി അനുവദിക്കില്ല എന്നും മന്ത്രി വ്യക്തമാക്കി.
എസ്എച്ച്എസ്ആര്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ എസ് ഷിനുവിനു ചെങ്ങന്നൂരിലെ സ്പെഷ്യല്‍ ഓഫിസറുടെ ചുമതല നല്‍കി. ആരോഗ്യകേരളം തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി വി അരുണിന് സ്ഥലത്തെ മറ്റു കാര്യങ്ങളുടെ മേല്‍നോട്ട ചുമതല നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ നിന്നടക്കം സ്ഥലത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എട്ട് ആംബുലന്‍സുകള്‍ ചെങ്ങന്നൂരില്‍ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യം വന്നാല്‍ കൂടുതല്‍ ആംബുലന്‍സുകള്‍ സ്ഥലത്തേക്ക് എത്തിക്കും. സ്വകാര്യ ആംബുലന്‍സുകള്‍ വാടകയ്ക്ക് എടുക്കാന്‍ നിര്‍ദേശം നല്‍കി. എല്ലാ മെഡിക്കല്‍ ക്യാംപുകളിലും 24 മണിക്കൂറും വൈദ്യസഹായം ലഭ്യമാക്കാന്‍ ഒരു മെഡിക്കല്‍ ടീം രൂപീകരിച്ചതായും മന്ത്രി അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss