|    Jan 23 Mon, 2017 1:50 am
FLASH NEWS

ചെങ്ങന്നൂരില്‍ ഹോട്ടല്‍ മാലിന്യം റോഡ് വക്കില്‍ തള്ളുന്നു

Published : 28th November 2015 | Posted By: SMR

ചെങ്ങന്നൂര്‍: നഗരത്തിലെ ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും മിച്ചം വന്ന പഴകിയ ഭക്ഷണവും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ റോഡ് വക്കുകകളില്‍ തള്ളുന്നു. ഹോട്ടലുകള്‍ മാലിന്യം സുരക്ഷിതമായി നിക്ഷേപിക്കാന്‍ കുഴികളും മറ്റും തയ്യാറാക്കണമെന്നും അവ പൊതുജനങ്ങള്‍ക്കോ സമീപവാസികള്‍ക്കോ ബുദ്ധമുട്ടുണ്ടാവാത്ത തരത്തിലായിരിക്കണമെന്നും ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുമ്പോഴാണ് പകല്‍സമയത്തു പോലും വലിയ പാത്രങ്ങളിലും ചാക്കുകളിലും പഴകിയ ഭക്ഷണാവശിഷ്ടങ്ങള്‍ പൊതുവഴിയില്‍ നിക്ഷേപിക്കുന്നത്.
നിരവധി കാല്‍നടയാത്രക്കാരും വാഹനങ്ങളും കടന്നുപോവുന്ന റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും നഗരത്തിലെ പ്രമുഖ സസ്യഭക്ഷണശാലകളുടെ സമീപത്തുമാണ് ഇത്തരത്തില്‍ മാലിന്യ നിക്ഷേപം നടത്തുന്നത് ഇതിനെതിരേ നടപടിയെടുക്കാനോ കുറ്റക്കാര്‍ക്ക് പിഴ ഈടാക്കാനോ നഗരസഭയ്ക്കും ആകുന്നില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക