|    Apr 27 Fri, 2018 12:24 am
FLASH NEWS
Home   >  Kerala   >  

ചെങ്ങന്നൂരില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Published : 18th March 2018 | Posted By: G.A.G

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മുറിയായിക്കര ഞെട്ടൂര്‍ ബിജീഷ് (29), തുലാമ്പറമ്പില്‍ രാജേഷ് (30), ഊട്ടുമ്മത്തറ സുജിത്ത് (25) എന്നിവര്‍ക്കാണു വെട്ടേറ്റത്. സാരമായി പരിക്കേറ്റ ഇവരെ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരും മുന്‍പ് ബി.ഡി.ജെ.എസില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ്. ബൈക്കിലെത്തിയ രണ്ടു ബി.ഡി.ജെ.എസ് പ്രവര്‍ത്തകരാണ്  ആക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മണ്ഡലത്തില്‍ ഇന്നു വൈകിട്ടു മൂന്നുമണിയോടെയാണു സംഭവം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss